ഗുണ്ടാ ആക്ട് പ്രകാരം കുപ്രസിദ്ധ ഗുണ്ട ബിബിൻ ഇരുമ്പഴിക്കുള്ളിൽ
- NewsDesk tvm
- 18/12/2022

കരുതൽ തടങ്കൽ ഉത്തരവിൽ ഗുണ്ടാ ആക്ട് പ്രകാരം കുപ്രസിദ്ധ ഗുണ്ട ബിബിൻ ഇരുമ്പഴിക്കുള്ളിൽ തിരുവനന്തപുരം ;നെയ്യാറ്റിൻകര മാരായമുട്ടം തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിൽ സ്ഥിരമായി തട്ടികൊണ്ടുപോകൽ, സ്ത്രീകൾക്കെ തിരെയുള്ള അതിക്രമം, കുട്ടികൾക്കെതിരെയുള്ള അതിക്രമം, ആയുധംകൊണ്ട് ദേഹോപദ്രവം, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ പത്തോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയും കുപ്രസിദ്ധ റൗഡിയുമായ പെരുമ്പഴുതൂർ വില്ലേജിൽ , ആലം പൊറ്റ ,മടവൻകോട് റോഡരികത്തു വീട്ടിൽ ബിനുവിൻറെ മകൻ 21 വയസ്സുള്ള അപ്പൂസ് എന്നുവിളിക്കുന്ന ബിബിൻ എന്നയാളെയാണ് തിരുവനന്തപുരം ജില്ലാ മജിസ്സ്‌ട്രേ റ്റ് ഉത്തരവിറ ക്കിയ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത് . നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.സി. പ്രതാപ് ചന്ദ്രൻ, സബ്ബ് ഇൻസ്പെക്ടർ സജീവ്, അസി. പോലീസ് സബ്ബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് എസ്. നായർ, പ്രതിജാ രത്ന തുടങ്ങിയവർ ഉൽപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഗുണ്ടയെ ശ്രമകരമായ പ്രവർത്തനങ്ങളിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചുവരുന്നു.