ഫാ:ആന്റണി തിരുത്തുവാനിലയം (47) നിര്യതനായി.
- NewsDesk tvm rathikumar
- 02/11/2022

ഫാ:ആന്റണി തിരുത്തുവാനിലയം (47) നിര്യതനായി. മലങ്കര കത്തോലിക്കാ സഭ മാർത്താണ്ഡം രൂപത വൈദികനും സുവിശേഷപ്രസംഗകനുമായിരുന്ന ഫാ : ആന്റണി തിരുത്തുവാനിലയം (47) നിര്യതനായി. സംസ്കാരം ഇന്നലെ കിരാത്തൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളയിൽ. കിരാത്തൂർ കടാക്ഷത്തിന്റെയും പരേതയായ സോമിനിഭായിയുടെയും മകനാണ്. 2004 ഡീസാംബാർ 26 നു പൗരോഹിത്യo സ്വീകരിച്ചു. കന്യാകുമാരി ജില്ലയിലെ സുസെപുരം, ജെയിംസ് ടൗൺ, മന്ദരപുത്തൂർ, കുമാരപുരം എന്നി ഇടവകളിൽ സേവനം അനുഷ്ഠിച്ചു. നാഗർകോവിൽ ജില്ലാ വികാരിയുമായിരുന്നു, മാർത്താണ്ഡം കത്തിഡ്രൽ വികാരിയിരിക്കെ കന്യാകുമാരിയിൽ സെന്റ് പോൾസ് ഐ എ എസ് അക്കാഡമി സ്ഥാപിച്ചു സ്ഥാപനത്തിന്റെ പ്രഥമ ഡയറക്ടറായിരുന്നു. മഥുരയിലും തിരുച്ചിയിലും മിഷൻ മേഖലകൾ കണ്ടത്തി സേവനം ആരംഭിച്ചിരുന്നു. ജിസസ് യൂത്തിന്റെ സജിവ പ്രവർത്തകനിരുന്നു. നിരവധി ലേഖനങ്ങൾ അദ്ദേഹം രചിച്ചുട്ടുണ്ട്.