ഭക്ഷ്യ വിഷ ബാധ;വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 4 പേർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ
- NewsDesk suresh
- 18/02/2022

ഭക്ഷ്യ വിഷ ബാധ; വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 4 പേർ നെയ്യാറ്റിൻകര ജെനെറൽ ആശുപത്രിയിൽ .അവശനിലയിൽ തിരുവനന്തപുരം ;ഭക്ഷ്യ വിഷ ബാധ; വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 4 പേർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ .അവശനിലയിൽ. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് 7 പേര് അടങ്ങുന്ന സംഘം ഭക്ഷണം കഴിച്ചത് .രാത്രി 9 .30 യ്ക്കാണ് ഇവർ ഹോട്ടലിൽ എത്തിയത് ഭക്ഷണം കഴിച്ച ശേഷം എല്ലാവരും വീടുകളിൽ പോകുകയും ഉണ്ടായി .അന്ന് രാത്രിമുതൽ ഛർദി ,വയറിളക്കം,വയർ വേദന ,നടുവേദനതുടങ്ങിയവയെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രികളിലും ,പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കും മാറ്റി .ഭക്ഷണത്തോടൊപ്പം മുന്തിരി ജൂസ് കഴിച്ച അജിൻ ദേവ് നെയ്യാറ്റിൻകര ,ബെൻസൺ അമരവിള ,സച്ചിൻ അമരവിള ,ആഷിക് ആലി അമരവിളതുടങ്ങിയവർക്കാണ് വിഷബാധയേറ്റത് .ഇവരെല്ലാം ഇപ്പോഴും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ .അവശനിലയിൽആണ് .വിഴിഞ്ഞം പോലീസ് സ്റ്റേഷന് സമീപം ഉള്ള തട്ടുകടയിലെ വിഷയത്തിൽ പരിശോധനയും നിയമ നടപടിയും ഉണ്ടാകണമെന്ന് അസുഖ ബാധിതരുടെ ബന്ധുക്കൾ ആരോഗ്യവകുപ്പിനോട് പരാതിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട് .