കള്ളൻ മിന്നൽ മുരളിയെ തേടി പോലീസും വ്യാപാരികളും
- NewsDesk tvm rathikumar
- 15/01/2022

കള്ളൻ മിന്നൽ മുരളിയെ തേടി പോലീസും വ്യാപാരികളും........................................................................................................ 15 മിനിറ്റിനുള്ളിൽ നാലുകടകൾ വെട്ടി പൊളിച്ചു മോഷണം...................................................................................................... തിരുവനന്തപുരം ;നെയ്യാറ്റിൻകരയിലെ സ്ഥിരം മോഷ്ടാവായ മിന്നൽമുരളിയെ പിടികൂടാൻ നെയ്യാറ്റിൻകരയിലെ പോലീസും വ്യാപാരികളും അരയും തലയും മുറുക്കി രംഗത്ത് വന്നു കഴിഞ്ഞു . വ്യാപാരികളുമായി ഒത്തു ചേർന്ന് മോഷ്ടാവിനെ പിടികൂടുമെന്ന് തന്നെ പോലീസ് പറയുന്നത് . നെയ്യാറ്റിൻകരയിലെ ഇപ്പോഴത്തെ മോഷണ പരമ്പരയിലെ മോഷ്ടാവിനു നാട്ടുകാരിട്ട ഓമനപ്പേരാണ് മിന്നൽ മുരളി.ചരുങ്ങിയ സമയത്തിനുള്ളിൽ മിന്നൽ വേഗത്തിൽ മോഷണം നടത്തിയതാണ് കള്ളന് മിന്നൽ മുരളിയെന്ന പേരുകിട്ടാൻ കാരണം .പതിനഞ്ചു മിനിട്ടു കൊണ്ട് 4 കടകളുടെ ബലമേറിയ പൂട്ട് തകർത്താണ് മോഷണ പരമ്പര അരങ്ങേറിയത് . മോഷ്ടാവ് മലയാളി അല്ല വടക്കേ ഇൻഡ്യാക്കാരനാണെന്നു പോലീസ് പറയാൻ കാരണം ഇയാൾ ബെഡ്‌ഷീറ്റു വിൽക്കാൻ ടൗണിൽ ഇറങ്ങിയ സിസി ടിവി ഫു ട്ടേജ് കണ്ടിട്ടാണെന്നു പറയുന്നു. കാറിലോ ,ബസ്സിലോ,ട്രെയിനിലോ എത്തുന്ന മോഷ്ടാവ് എവിടെയെങ്കിലും തമ്പടിച്ചു വേഷം മാറുന്നു .കയ്യിലും ദേഹത്തും മുഖത്തും കട്ടികുറഞ്ഞ അവരണങ്ങൾ കൊണ്ട് പൊതിഞ്ഞശേഷമാണ് മോഷണ ശ്രമം ആരംഭിക്കുന്നത് .കവർച്ചക്ക് ശേഷം കൂട്ടാളി കാറിൽ കയറ്റി കൊണ്ടു പോകാനും സാധ്യതയുണ്ടന്നും വ്യാപാരികൾ സംശയിക്കുന്നു .മോഷ്ടാവിന്റെ സിസി ടിവി ഫുട്ടേജ് ലഭിച്ചെങ്കിലും ആളിനെ തിരിച്ചറിയാനാകില്ല .ഗുണമേന്മയില്ലാത്ത ക്യാമെറകളാണ് നിരവധിയും . എന്തായാലും കള്ളൻ മിന്നൽ മുരളി മലയാള പത്രങ്ങളോ ഓൺലൈൻ ചാനലുകളോ കാണാനിടയില്ല .. ഒരു മോഷണം നടന്നാൽ മാധ്യമങ്ങൾ അത് റിപ്പോർട്ടു ചെയ്യാറുണ്ട് അത് പതിവാണ് . ഒരു മോഷണം നടന്നു വീണ്ടും അതെ സ്ഥലത്തു മോഷണം നടത്തണമെങ്കിൽ ഇയാൾ പോലീസിന്റെ നീക്കങ്ങൾ ശ്രദ്ധിക്കുന്നുണ്ട് . രാത്രി കാലങ്ങളിൽ പോലീസ് വാഹനത്തിലെ ബീക്കൺ ലൈറ്റ് ഇട്ടു വരുന്നത് മോഷ്ടാവിന് മറഞ്ഞിരിക്കാൻ സാധിക്കുന്നു എന്ന് വ്യാപാരികൾ പറയുന്നു. ബൈക്കുകളിൽ പോലീസ് പെട്രോളിംഗ് തുടങ്ങി ക്കഴിഞ്ഞു .രാത്രി പതിനൊന്നു മുതൽ വെളുപ്പിന് നാലുവരെ രഹസ്യ നിരീക്ഷണം നടത്താനാണ് തീരുമാനം .രാത്രികാല ബീറ്റിനു പോകുന്ന പോലീസിന് ഒരു ടോർച്ചു ലൈറ്റ് പോലും ഇല്ലെന്നാണ് ഏറ്റവും പുതിയ വിവരം .കയ്യിലുള്ള മൊബൈലിലെ ലൈറ്റ് ആണ് ഏക ആശ്രയം . കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നെയ്യാറ്റിൻകരയിൽ 5 ജല്ലറികൾ ഉൾപ്പെടെ ഒരു മൊബൈൽ കടയിലും ആയിരുന്നു കവർച്ച. മിക്കയിടത്തും നഷ്ടമായതു വെള്ളി ആഭരണങ്ങൾ . ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ത്തിനു സമീപത്തെ എം.എസ്. ജൂവല്ലറി, മണികണ്ഠൻ ജൂവല്ലറി , മഹേഷ് ജൂവല്ലറി,ആലുംമൂട്ടിലെ മൊബൈൽ കട എന്നിവിടങ്ങളിലും മോ ഷണങ്ങൾ അരങ്ങേറി . കഴിഞ്ഞ മാസം 13ന് ആയിരു നു ബസ് സ്റ്റാൻഡിനു സമീപ ത്തെ ഗണേഷ് ജലറി കവർച്ച. 3 കിലോഗ്രാം വെള്ളിയും 20,000 രൂ പയും മോഷ്ടാവ് കൊണ്ടുപോയി. സമീപത്തെ ജൂവല്ലറി ലും മറ്റൊരു കടയിലും മോഷണ ശ്രമവും നട ന്നിരുന്നു. ഫൊറൻസിക് വിഭാഗം മശേഖരിച്ച വിരലടയാളം ചുവടു പി ടിച്ച് അന്വേഷണം നടത്തിയെങ്കി ലും കള്ളനെ കണ്ടെത്താനായില്ല. ആറു വർഷങ്ങൾക്കു മുൻപ് നെയ്യാറ്റിൻകര സിഐ ആയിരുന്ന ജോണിൻറെ കാലത്താണ് ഏറ്റവും കൂടുതൽ കവർച്ച നഗരത്തിൽ നടന്നത് .ജൂവലറി,പ്രൊവിഷൻ സ്റ്റോർ അടക്കം ,മാധ്യമ സ്ഥാപനങ്ങളിലും മോഷണം നടന്നു ഇതിനു പിന്നിൽ സിഐ ഉണ്ടന്നും അന്ന് ആരോപണം ഉണ്ടായി .അന്ന് നടന്ന മോഷണ പരമ്പരക്ക് യാതൊരു തുമ്പും കണ്ടെത്താൻ ജോണിന് കഴിഞ്ഞില്ല .ഇപ്പോഴത്തെ മോഷണ പരമ്പര ക്കു തടയിടാൻ കാത്തിരിക്കുകയാണ് നെയ്യാറ്റിൻകര പോലീസ് .