• 13 May 2025
  • Home
  • About us
  • News
  • Contact us

വെഹിക്കിൾ ഇൻസ്‌പെക്ടർമ​രുടെ ​പരിശോധന; ഓണത്തിനിടയിൽ കാഞ്ഞിരംകുളം പോലീസിന്റെ പുട്ടു കച്ചവടം.

  •  
  •  07/12/2021
  •  


വിവിധയിടങ്ങളിൽ വെഹിക്കിൾ ഇൻസ്‌പെക്ടർമ​രുടെ ​ പരിശോധന; ഓണത്തിനിടയിൽ കാഞ്ഞിരംകുളം കുളം പോലീസിന്റെ പുട്ടു കച്ചവടം..................... തിരുവനന്തപുരം: നെയ്യാറ്റിൻകര ആർ.ടി.ഒയുടെ നേതൃത്വത്തിൽ ഇന്നലെ നെയ്യാറ്റിൻകരയിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ അമിതഭാരം കയറ്റിയ പത്തോളം വാഹനങ്ങൾ പിടികൂടി പിഴയീടാക്കി വിട്ടയച്ചു. ഇന്നലെ ബാലരാമപുരത്തു കട്ടച്ചക്കുഴിയിലും ,മരപ്പാലത്തും കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ വലിയ ലോറികൾ രാവിലെ ഏഴു മണിയോടെ തടയുകയുണ്ടായി .വിവരമറിഞ്ഞെത്തിയ കാഞ്ഞിരംകുളം പോലീസ് ലോറി തടഞ്ഞ രണ്ടു പേരെ കസ്റ്റഡിയി എടുത്തു.കഞ്ഞിരംകുളം പോലീസ്. ലോറികൾ കടത്തിവിടാൻ ലോറിക്കാരോടു് പണം ആവശ്യപ്പെട്ടതായി കോൺഗ്രസ്സ് ആരോപിച്ചു. രണ്ടുലോറികൾ കടത്തിവിടും ചെയ്തു കോൺഗ്രസ്സു് ഇത് തടഞ്ഞു. കൂടുതൽ കോൺഗ്രസ്സ് പ്രവർത്തകർ എത്തി വലിയ ട്രക്കുകളെല്ലാം തടഞ്ഞിട്ട് നെയ്യാറ്റിൻകര ജോയിൻ്റ് ആർറ്റി ഓക്ക് പരാതി യും നൽകി. ജില്ലാ പഞ്ചായത്ത് അംഗം വിനോദ് കോട്ടുകാൽ, എം എൽ എ വിൻസൻറും നേതൃത്വം നൽകി. തുടർന്ന് വെഹിക്കിൾ ഇൻസ്പക്ടർമാരെത്തി നെയ്യാറ്റിൻകര മുന്നു കല്ലിൻമൂട്ടിലെ വെയിബ്രിഡ് ജി ൽ എത്തിച്ച് ലോറികൾ തൂക്കി നോക്കി പിഴയടപ്പിച്ചു . പിടികൂടിയതിൽ. പെർമിറ്റ്, ടാക്സ് എന്നിവ അടയ്ക്കാത്തതിനും അമിതഭാരം കയറ്റിയതിനുമായി 5 ലക്ഷത്തോളം രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്. ഇതിൽ ഒരു വാഹനത്തിന് ചെക്ക് പോസ്റ്റിൽ പെർമിറ്റ് അടയ്ക്കാത്തതിനുൾപ്പെടെ 98500 രൂപ പിഴ ചുമത്തി. മതിയായ രേഖകളില്ലാതെയും ചെക്ക്പോസ്റ്റുകളിലെ പരിശോധനയും ടാക്സും ഫൈനും ഒഴിവാക്കിയുളള ഇത്തരം വാഹനങ്ങളുടെ യാത്ര സംബന്ധിച്ചുളള പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.നെയ്യാറ്റിൻകര ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ സി.എസ്. സന്തോഷ്‌കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മധുകുമാർ, നജീബ് എ.കെ എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്.ആർ. ഷംനാദ്, സിയാദ് എസ്, ശ്രീജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. .രണ്ടാഴ്ച മുമ്പും ഇത്തരത്തിൽ വാഹനങ്ങൾ പിടികൂടി പിഴയീടാക്കി വിട്ടയച്ചിരുന്നു. വാഹന പരിശോധന തുടരുമെന്ന് ജോ. ആർ.ടി.ഒ അറിയിച്ചു.

Top News

വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar