നെയ്യാറ്റിൻകരയിൽ മൽസ്യം വിൽക്കാനെത്തിയ പതിയതുറ സ്വദേശിനിക്ക് വെട്ടേറ്റു .
- NewsDesk tvm Manoj
- 30/11/2021

നെയ്യാറ്റിൻകരയിൽ മൽസ്യം വിൽക്കാനെത്തിയ സ്ത്രീക്ക് വെട്ടേറ്റു ......................................................................................... തിരുവനന്തപുരം ; നെയ്യാറ്റിൻകരയിൽ മൽസ്യം വിൽക്കാനെത്തിയ പതിയതുറ സ്വദേശിനിക്ക് വെട്ടേറ്റു .നെയ്യാറ്റിൻകര ഗ്രാമത്തിനു സമീപം മൽസ്യം വിൽക്കാനെത്തിയ മല്ലികയെന്ന സ്ത്രീക്ക് ക്കാണ് വെട്ടേറ്റത് .ഇന്നലെ ഉച്ചയോടെയാണ് സംഭവം .ഗ്രാമത്തിനു സമീപം ദേശീയപാതക്കരികിൽ പത്തോളം സ്ത്രീകൾ ദിവസവും പുതിയ തുറയിൽ നിന്ന് മൽസ്യം വിൽക്കാനെത്തുന്നുണ്ട് .ഇവരുടെ കൂട്ടത്തിൽ ഉള്ള ജോസി എന്ന സ്ത്രീയുടെ സഹോദരനും ആട്ടോ റിക്ഷാ ഡ്രൈവറുമായ മൂളി എന്നുവിളിക്കുന്ന പനിഅടിമ എന്നയുവാവ് മല്ലികയുടെ മീനും കുട്ടയും എടുത്തെറിയുകയും ആദ്യം അടിക്കുകയും പിന്നീട് വെട്ടുകയും ആയിരുന്നു വെന്നു മൽസ്യം വാങ്ങാനെത്തിയ ദൃക്‌സാക്ഷികൾ പറയുന്നു .കഴുത്തിനു വെട്ടാൻ ഓങ്ങിയത് കയ്യുകൊണ്ട് മല്ലിക തടുക്കുകയായിരുന്നു.കഴുത്തിൽ ഏൽക്കേണ്ട വെട്ടു കൈക്കേറ്റു .അവശനിലയിലായ മല്ലികയെ ആദ്യം നെയ്യാറ്റിൻകര ജെനെറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി . കയ്യിൽ പതിനെട്ടോളം സ്റ്റിച്ചുകളുണ്ടന്നാണ് വിവരം .മല്ലിക കാൻസർ രോഗ ബാധിതയാണ് .നെയ്യാറ്റിൻകര പോലീസിൽ ഇവർ പരാതി നൽകിയിട്ടുണ്ട് .അടുത്തിടെ മൽസ്യം വിൽക്കാനെത്തുന്ന സ്ത്രീകൾക്കുനേരെ ആക്രമണങ്ങൾ പതിവാകുന്നതായി സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാസെക്രട്ടറി ജോമോൻ പൂവാർ. ആരോപിച്ചു . ഗ്രാമത്തിൽ മത്സ്യത്തൊഴിലാളികളെ വെട്ടിയ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരളാകോൺഗ്രസ് നിയോജ കമണ്ഡലം പ്രെസിഡെന്റ് സജീവ് കണ്ണങ്കര ,ജെനെറൽ സെക്രെട്ടറി അഡ്വക്കേറ്റ് പ്രഭിൻ എന്നിവര് സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു .