റോഡ് തകർക്കുന്ന ഭീമൻ ട്രക്കുകൾ പിടികൂടി പിഴയടപ്പിച്ചു
- NewsDesk tvm rathikumar
- 22/11/2021

റോഡ് തകർക്കുന്ന ഭീമൻ ട്രക്കുകൾ പിടികൂടി പിഴയടപ്പിച്ചു ,................................................ ആർടിഒ റൈഡ് നെയ്യാറ്റിൻകരയിൽ.............................................................. തിരുവനന്തപുരം ; റോഡ് തകർക്കുന്ന ഭീമന്മാരെ പിടികൂടി പിഴയടപ്പിച്ചു ,റൈഡ് നെയ്യാറ്റിൻകരയിൽ.ദേശീയപാതയിലൂടെ വരുന്ന വലിയ ടിപ്പറുകളാണ് യാതൊരു നിയന്ത്രണവുമില്ലാതെ അമിതഭാരം കയറ്റി യാത്രതുടരുന്നത് .അമിതഭാരം കയറ്റി വരുന്ന വാഹനങ്ങൾ മഴക്കാലത്തു റോഡിനു കേടുപാടുകൾ വരുത്തുന്നതും പതിവാകുന്നു . ടാക്സും ഫൈനും ഒഴിവാക്കാൻ ഇടറോഡുകൾ വഴി യാത്ര തുടരുമ്പോൾ അവക്കും തകരാർ സംഭവിക്കും . രേഖകളിൽ കൃത്രിമവും ,ഇരട്ടിപ്പിക്കലും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. .വരുംദിവസങ്ങളിൽ ഇങ്ങനെ ഒരേര ജിസ്റെർ നമ്പരിൽ ഒന്നിലധികം സർവീസ് നടത്തുന്ന ഭീമൻ ട്രക്കുകൾ കസ്റ്റഡിയിൽ ആകും .വിഴിഞ്ഞം പദ്ധതിക്കായി വലിയ പാരകയറ്റി വരുന്ന ഭീമൻ ട്രക്കുകളും നിയമം ലംഗിച്ചാണ് യാത്ര . കഴിഞ്ഞ ദിവസം പുലർച്ചേ നടത്തിയ പരിശോധനയിൽ നെയ്യാറ്റിൻകരയിലെ ചെക്ക് പോസ്റ്റുകൾ ബെപ്പാസ് ചെയ്ത് പരിശോധനകൾ ഒഴിവാക്കി, പിരായും മൂട്, മാമ്പഴക്കര, ഓലത്താന്നി, പഴയകട എന്നീ ഇട റോഡുകളിലൂടെ എംസാൻഡ് മെറ്റൽ എന്നിവയുമായി അമിതഭാരം കയറ്റി വന്ന 5 വാഹനങ്ങൾ പിടികൂടുകയും അമിത ഭാരത്തിനും, പെർമിറ്റ്, ടാക്സ് എന്നിവ അടയ്ക്കാതിനുമായി പിഴയിനത്തിൽ 2,36,300/(രണ്ട് ലക്ഷത്തി മുപ്പത്താറായിരത്തി മുന്നുറ്) രൂപ ഈടാക്കി. ഇതിൽ വാഹനത്തിൽനിന്ന് മാത്രം 1,00 800/- (ഒരുലക്ഷത്തി എണ്ണൂറ് രൂപ പിഴയിനത്തിൽ ഈടാക്കി. നെയ്യാറ്റിൻകര മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ശ്രീ. മധുകുമാർ ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ മാരായ ശ്രീ. ഷംനാദ് എസ്.ആർ., ശ്രീ. വിനോദ് എ. ഒ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും ഇത്തരത്തിൽ അമിതഭാരം കയറ്റുന്നവർക്കെതിരെ പരിശോധന കർശനമാക്കുമെന്നും നെയ്യാറ്റിൻകര ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ .സന്തോഷ് കുമാർ സി.എസ് മാധ്യമങ്ങളെ അറിയിച്ചു.