ഇന്ദിരാ പ്രിയദര്‍ശിനിയുടെ 104 മത് ജന്മദിനം
- NewsDesk tvm Manoj
- 19/11/2021

ഇന്ദിരാ പ്രിയദര്‍ശിനിയുടെ 104 മത് ജന്മദിനം................................................... തിരുവനന്തപുരം ;ഇന്ദിരാ പ്രിയദര്‍ശിനിയുടെ 104 മത് ജന്മദിനം. ഒരു ഭരണാധികാരി എന്ന നിലയില്‍ ഇന്ദിരാഗാന്ധി കൈവരിച്ച ബഹുമുഖ നേട്ടങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത് എന്നത് ഈ ജന്മദിനത്തെ കൂടുതല്‍ മധുരമുള്ളതാക്കുന്നു. ഇന്ദിരാ യുഗം അവസാനിച്ചതിന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇന്നും ഈ രാജ്യത്തിന് ഓര്‍ത്തെടുക്കുവാനും അഭിമാനിക്കുവാനും ഇന്ദിരാ ഗാന്ധിയെപ്പോലുള്ള ഏതാനും ഭരണാധികാരികളുടെ കയ്യൊപ്പുകള്‍ മാത്രമേ ഉള്ളു എന്നത് അവരുടെ ജീവിതരേഖകളെ കൂടുതല്‍ മഹത്വമുള്ളതാക്കുകയാണ്. . 1966 ജനുവരി 24ന് ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഭരണത്തിലേറി ആദ്യദിനങ്ങളില്‍ തന്നെ ശക്തയായ ഒരു ഭരണാധികാരിയുടെ ആര്‍ജ്ജവവും ധീരതയും ശ്രീമതി ഗാന്ധി പ്രകടിപ്പിച്ചു. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി ഹരിതവിപ്ലവം കൂടുതല്‍ ശക്തമായി നടപ്പിലാക്കി 1971 ലെ യുദ്ധത്തിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും, 1974 ലെ ആണവപരീക്ഷണത്തെ തുടര്‍ന്ന് അന്തര്‍ദേശീയ തലത്തില്‍ ഉണ്ടായ ഉപരോധവും ഇന്ത്യയില്‍ വലിയ അസ്വസ്ഥതകള്‍ക്ക് കാരണമായി. ഈ പ്രതിസന്ധി മുതലെടുത്തുകൊണ്ട് പ്രതിപക്ഷം രാജ്യമെമ്പാടും അരക്ഷിതാവസ്ഥ സൃഷ്ടിച്ചപ്പോള്‍ ഭരണഘടന അനുശാസിക്കുന്ന അടിയന്തിരാവസ്ഥയിലൂടെയാണ് ഇന്ദിരാ ഗാന്ധി പ്രശനങ്ങളെ നേരിട്ടത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി രാജ്യത്തിന്റെ വികസനത്തിനായി 20 ഇന പരിപാടികള്‍ കൊണ്ടുവന്ന് നടപ്പിലാക്കി. രാജ്യത്തിന്റെ വ്യാവസായിക പുരോഗതിയും സമ്പദ് വ്യവസ്ഥയും ജനങ്ങളുടെ ഉല്പാദനക്ഷമതയും അടിയന്തരാവസ്ഥക്കാലത്ത് വന്‍തോതില്‍ വര്‍ദ്ധിച്ചു. 1980 ല്‍ വീണ്ടും ശക്തയായി തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവന്നു. പഞ്ചാബിലെ ഖാലിസ്ഥാന്‍ പ്രക്ഷോഭവും അതിന്റെ അടിച്ചമര്‍ത്തലുകളും അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ഇന്ദിരയുടെ ഭരണത്തിന്റെ പ്രധാന നാഴികക്കല്ലുകളായിരുന്നു. പഞ്ചാബിലെ കലാപങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തോട് സുവര്‍ണക്ഷേത്രത്തിനുള്ളില്‍ കടന്ന് കലാപകാരികളെ അമര്‍ച്ചചെയ്യാന്‍ ഇന്ദിരാ ഗാന്ധി ഉത്തരവിട്ടു. പക്ഷേ ഇതിന് ശ്രീമതി ഗാന്ധിക്ക് പകരം നല്‍കേണ്ടിവന്നത് സ്വന്തം ജീവന്‍ തന്നെ ആയിരുന്നു . ഇന്ത്യയുടെ കരുത്തുറ്റ വനിതയും ലോകാരാധ്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അഭിമാനവുമായിരുന്ന ശ്രീമതി. ഇന്ദിരാഗാന്ധിയുടെ 104-ാമത് ജന്മദിനം ഇന്ത്യയിലൊട്ടാകെ ആചരിക്കുന്നതോടൊപ്പം നെയ്യാറ്റിൻകര ആറാലുംമൂട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ആഘോഷിച്ചു. നെയ്യാ. ജനറൽ ആശുപത്രി ജംഗ്ഷനിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് എം.സി. സെൽവരാജ് (VK .സാർ )അദ്ധ്യക്ഷത വഹിച്ചു. ഇന്ദിരാജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന ചെയ്ത് കൊണ്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി ശ്രീ.മര്യാപുരം ശ്രീകുമാർ ഇന്ദിരാഗാന്ധിയുടെ ധീരതയും അർപ്പണാബോധവും ഇന്ത്യൻ സ്ത്രീത്വത്തിൻ്റെ മകുടോദാഹരണമാണെന്നും ഇന്ദിരാജിയുടെ നഷ്ടം ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഇന്ത്യയ്ക്കും തീരാ , നഷ്ടമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി അഡ്വ.അശോക് കുമാർ, കൗൺസിലർ L. S. ഷീല, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.മുഹിനുദ്ദീൻ, ജിഎം .സുഗുണൻ ,ഡി.സി.സി.അംഗം അഹമ്മദ് ഖാൻ, ബ്ലോക്ക് ഭാരവാഹികളായ ഹക്കീം, അമരവിള സുദേവ കുമാർ, ഗോപാലകൃഷ്ണൻ നായർ, കവളാകളം സന്തോഷ് കുമാർ, അജിത് കുമാർ, INTUC ജില്ലാ സെക്രട്ടറി വഴി മുക്ക് സെയ്താലി എന്നിവർ ആശംസകൾ അർപ്പിച്ചു. ജഹാംഗീർ, കണ്ണംകഴി വിൻസെൻ്റ്,പ്രവീൺ, ലത്തീഫ് , ശ്രീകുമാർ, കാവുവിള ജയൻ,അനൂപ് രാജ് എന്നിവർ പങ്കെടുത്തു.ജില്ലയിൽ ഇന്ദിരാ പ്രിയദര്‍ശിനിയുടെ 104 മത് ജന്മദിനംആചരിക്കാത്ത നിയോജക മണ്ഡലം കമ്മിറ്റികൾ ഉണ്ടായീ എന്നതാണ് ഏറ്റവും പുതിയ വിവരം ,ജില്ലയിലെ നിരവധി ബ്ലോക്ക് പ്രേസിഡൻണ്ടു മാർ പങ്കെടുത്തില്ലാന്നു ആക്ഷേപമുണ്ട് .ഗ്രൂപ് കളിയുടെ ഭാഗമായിട്ടാണ് പലരും പങ്കെടുക്കാഞ്ഞതെന്നാണ് സൂചനയുണ്ട് .