മരുത്തൂർ പാലത്തിലെ ഊരാക്കുടുക്കഴിക്കാൻ ഊരാലുങ്കൽ എത്തി
- Newsdesk tvm
- 14/11/2021
മരുത്തൂർ പാലത്തിലെ ഊരാക്കുടുക്കഴിക്കാൻ ഊരാലു ങ്കൽ എത്തി........................................ തിരുവവനന്തപുരം-നെയ്യാറ്റിന്‍കര ദേശീയപാതയില്‍ ടി.ബി ജംഗ്ഷനു സമീപംമരുത്തൂർ പാലത്തിന് സമീപം മണ്ണിടിഞ്ഞ് പാലം അപകടാവസ്ഥയിലാതോടെ കളിയിക്കാവിളയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു.പാലം മുഴു വനായി ഇടഞ്ഞു തകർന്നു പോകുന്ന അവസ്ഥയുണ്ടാകാതെ ആംബുലൻസുകളും ബൈക്ക് കളും മാത്രമാണ് പാലത്തിലൂടെ കടത്തിവിടുന്നത് .പത്രണ്ടു് മണിക്കൂർ കൊണ്ട് ഊരാലു ങ്കൽ സൊസൈറ്റി യുടെ നേതൃത്വത്തിൽ പാലത്തിന്റെ ഓരത്തു വലിയ പാറ നിരത്തി താൽക്കാലികമായി അപ്രോച്ചു റോഡ് ബലപ്പെടുത്തി ഊരാലു ങ്കൽതിരികെ പ്പോയി .മരുത്തൂർ പാലത്തിന് ബലക്ഷയം ഉണ്ടോ എന്ന് പരിശോധിച്ചശേഷം മാത്രമേ വലിയ .വാഹന ങ്ങൾ കടത്തിവിടുകയുള്ളു . .ദേശീയപാത ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി മാത്രമായിരിക്കും പുതിയ പാലങ്ങൾ നിർമ്മിക്കുക .രണ്ടു ഘട്ടമായിട്ടാകും പാലത്തിൻറെ നിർമ്മാണം .പാത വികസനത്തിൻറെ അലൈമെന്റ് അനുസരിച്ചുമാത്രമേ പാലം പണിതുടങ്ങാനാകൂ. ഔദ്യോ ഗിക അറിയിപ്പ് വരുന്നത് വരെ ഗതാഗതം നെയ്യാറ്റിൻകര പോലീസ് നിയന്ദ്രിക്കും .