മണവാരിയിലെ ശാസ്താം പാറ യിൽ ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും; മുകളിൽ പാറക്കോറികൾ
- NewsDesk tvm rathikumar
- 12/11/2021

മണവാരിയിലെ ശാസ്താം പാറ യിൽ ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും ഉരുൾ പൊട്ടലിനു കാരണം പാറക്കോറികൾ . തിരുവനന്തപുരം; നെയ്യാറ്റിൻകര താലൂക്കിലെ ,കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ,മണവാരി വാർഡിഇൽ ശാസ്താം പാറ ചെരിവിൽ പൂട്ടിക്കിടക്കുന്ന അശ്വതി കസ്ട്രക്ഷനു സമീപവും തൊട്ടടുത്തുള്ള ആവണി ക്രെഷെർ , ശ്രീശാസ്താ,ബ്ലൂ മെറ്റൽസ് സമീപവുമാണ് രാവിലെ എട്ടുമണിക്ക് ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും പാറക്കൂട്ടങ്ങളുടെ മണ്ണിടിച്ചിലും ഉണ്ടായത് . പകൽ സമയത്തായതു കൊണ്ട് ആളപായമില്ല. രാത്രി തോരാതെ പെയ്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സമീപത്തെ പുരയിടങ്ങളിലെ നൂറോളം റബ്ബർ മരങ്ങൾ നശിച്ചു.റോഡിലേക്കു വീണു .പാറകോറിയിലെ സമീപത്തുണ്ടായ വെള്ളക്കെട്ടാണ് മണ്ണിടിച്ചിലുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോറികളിൽ കെട്ടിനിന്നവെള്ളവും ,മഴ അതിശക്തമായി തുടർന്നപ്പോൾ കുത്തിയൊലിച്ചു വന്ന വെള്ളം കുന്നിൻ ചെരിവിലൂടെ മൺതിട്ടകൾ തകർന്ന് ഒഴുകുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ . മലഞ്ചരിവിൽ മൺ തി ട്ടകളും കുന്നും ഏതു സമയത്തും തകരാനുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ട്.അപകടരമാണ് സ്ഥിതിയെന്ന് വിലയിരുത്തപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ തഹസീൽദാർ ,അഗ്നlശമന സേന ,പൊലീസ് ,ജന പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തുകയും അപകട മേഖലയായ താഴ് ന്ന താഴ്വാര വരപ്രദേശത്ത് മസിക്കുന്ന 25 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ആനാവൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. സി കെ ഹരീന്ദ്രൻ എം എൽ എ ,ഗ്രാമ പഞ്ചായത്തു പ്രസിഡൻറ് ആർ അമ്പിളി ,വൈസ് പ്രസിഡൻ്റ് ജി കുമാർ ,,നെയ്യാറ്റിൻകര തഹസീൽ ദാർ മുരളി , വെള്ളറട സിഐ മൃദുൽകുമാർ ,വില്ലേജോഫീസർ വിജി , ഗ്രാമ പഞ്ചായത്തംഗം സിന്ധു , മുൻ പഞ്ചായത്തു മെമ്പർ ബിനു ,സി പി ഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറി എച്ച് എസ് അരുൺ, ഡി വേലായുധൻ നായർ തുടങ്ങി നിരവധി പേർ ആവശ്യമായ നേതൃത്വ പ്രവർത്തനങ്ങളുമായി പ്രദേശത്തു തുടരുന്നു. ഉരുൾ പൊട്ടലിനു കാരണം പാറക്കോറികൾ .എന്ന് പരിസ്ഥിതി പ്രവർത്തകൻ പേരുകടവിള ഉണ്ണികൃഷ്ണൻ .ഇവനിർത്തിവയ്‌ക്കേണ്ട സാമ്യം അതിക്രമിച്ചിരിക്കുന്നു . ഇന്നലെ രാവിലെ എട്ടരയ്ക്ക് ഉണ്ടായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഒരു ഗ്രാമത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയപ്പോൾ.. ജില്ലാകളക്ടറുടെ അറിയിപ്പ് ഗ്രാമങ്ങളിൽ മുഴങ്ങി.. മലയിടിച്ചിൽ നടന്ന ഭാഗത്തുള്ള വീടുകളിൽ ഉള്ളവർ എത്രയും സുരക്ഷിതമായ ഇടങ്ങളിൽ മാറി പോകേണ്ടതാണ്.. ആനാവൂർ പള്ളിക്കൂടം അഭയകേന്ദ്രം ആക്കിയിട്ടുണ്ട്.. ബന്ധുവീടുകളിലും നിങ്ങൾക്ക് അഭയം തേടാം. ഇവിടെ 30 വർഷങ്ങൾ കൊണ്ട് രാത്രിയും പകലുമായി അശ്വതി മെറ്റൽ ക്രഷർ പൂട്ടിയെങ്കിലും മറ്റു പാറമട കൾ ഇടതടവില്ലാതെ പ്രവർത്തിച്ചു വന്നിരുന്നു.. രണ്ടു വർഷം മുന്നേ ഇപ്പോൾ ഉരുൾപൊട്ടൽ ഉണ്ടായ തിന്റെ മറുഭാഗത്ത് ഏതൊരു വിധ അനുമതിയില്ലാതെ പാറഖനനം നടത്തിയതിൽ രണ്ടു പേർ മരണപ്പെട്ടിരുന്നു.. കീഴ്ക്കാംതൂക്കായ വൻ മലനിരകളിൽ ഇടതടവില്ലാത്ത സ്പോടനം കൊണ്ട് ഭൂമി വിറങ്ങലിച്ചു ണ്ടായ ദുരന്ത ത്തിന്റെ പ്രതിഫലനമാണ് ഇന്ന് ആനാവൂരിലെ മണവാരിയിൽ കണ്ടത്. 1500 അടിയോളം ഉയരത്തി ലും ,താഴ്ച്ചയിലും ഖനനങ്ങൾ ഇടതടവില്ലാതെ നടത്തുന്ന മേഖലകളുടെ അടിവാരത്ത് നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്നു.. 25 ഓളം കുടുംബങ്ങളെ തങ്ങളുടെ വീടും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ച് ഉടുത്ത വസ്ത്രം മാത്രം കൈമുതലാക്കി കൊണ്ട് പ്രാണൻ സുരക്ഷിതം ആക്കേണ്ട ഗതികേടിൽ എത്തിച്ചതിനു പിന്നിൽ.. അധികാര രാഷ്ട്രീയം കൈമലർത്തി ഇട്ട് കാര്യമില്ല.. ഇന്നല്ലെങ്കിൽ നാളെ ഇന്ന് സംഭവിച്ചതിന് കാളും വൻ ദുരന്തം ഉണ്ടാകാൻ സാധ്യതയിൽ ആണ് ഇവിടത്തെ ഭൂമേഖല പിടി വിട്ടു നിൽക്കുന്നത്... താൽക്കാലിക ലാഭത്തിനും അധികാരങ്ങളെ സംരക്ഷിച്ചു നിലനിർത്തുന്നതിനും മാഫിയകൾ വഴിവിട്ട സഹായിക്കുമ്പോൾപ്രത്യുപകാരമായി അധികാരം കണ്ണടയ്ക്കുന്ന തിന്റെ നേർക്കാഴ്ചയാണ് കേരളത്തിൽ അടിക്കടിയുണ്ടാകുന്നപ്രകൃതി ദുരന്തങ്ങൾ... ഇവിടെ ഇനിയുംഇത്തരം ദുരന്തങ്ങൾ സംഭവിക്കില്ല എന്ന് ഏതെങ്കിലും അധികാര വർഗ്ഗത്തിന് പറയാനാകുമോ ? അത്രയ്ക്ക് ഭീകരമായ രീതിയിൽ ആണല്ലോ 30 വർഷംകൊണ്ട് ഇവിടെ നടക്കുന്ന അശാസ്ത്രീയമായ പ്രകൃതി ചൂഷണത്തിന്റെ വ്യാപ്തി..ഇനിയെങ്കിലും അധികാരികളുടെ കണ്ണു തുറന്നില്ലെങ്കിൽ.. . പെട്ടി മുടിയുംകവളപ്പാറയും കൂട്ടിക്കൽ ദുരന്തവും ശാസ്താവും പറ നിലനിൽക്കുന്ന ഈ ഗ്രാമവും ഇടം പിടിക്കേണ്ട തായി വരുമെന്ന്.ഉണ്ണികൃഷ്ണൻ പറയുന്നു . photo;നെയ്യാറ്റിൻകര മണവാരിയിൽ ശാസ്താം പാറ യുടെ സമീപം ഉരുൾപൊട്ടലും , രക്ഷാ പ്രവർത്തനവും , കുടുംബങ്ങൾ ഒഴിഞ്ഞു പോകുന്നു , തഹസിൽദാറുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം