പോസ്കോ കേസ് പ്രതി റിമാൻഡിൽ
- NewsDesk tvm Manoj
- 11/11/2021

തിരുവനന്തപുരം : നെയ്യാറ്റിൻകര പോസ്കോ കേസ് പ്രതിയെ റിമാൻഡ് ചെയ്തു. പെരുമ്പഴുതൂർ ഇളവ നിക്കര റോഡരികത്ത് വീട്ടിൽ ബിജു കുമാർ (28) ആണ് പ്രതി. പ്രായപൂർയാകാത്ത പെൺകുട്ടിയെ കൂടെ താമസിപ്പിച്ച് ഗർഭിണിയാക്കി എന്നുള്ളതാണ് കേസ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ക്രൈം നമ്പർ 2917/21 കേസിൽ ഇരയുടെ ബന്ധുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര പോലീസ് വീട്ടിലെത്തിയപ്പോഴാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ വിവരം പോലീസ് മനസിലാക്കുന്നത്. തുടർന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് സ്വമേധയാ കേസ്സെടുക്കുകയായിരുന്നു. പോക്സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ പ്രതികളുടെ വിവരംമാധ്യമങ്ങളിലൂടെ അറിയിക്കുക എന്നത് അത് സമൂഹത്തോട് നൽകുന്ന ഒരു സന്ദേശമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കല്യാണം കഴിക്കുക, ഗർഭിണിയാക്കുക, കൂടെ താമസിപ്പിക്കുക, ഇങ്ങനെയുള്ള കാര്യങ്ങൾ രക്ഷകർത്താക്കൾക്കും, യുവാക്കൾക്കും അറിവില്ലായ്മയും കൊണ്ടും സംഭവിക്കാറുണ്ട് . മാധ്യമങ്ങളിൽ വാർത്ത വരുന്നതോടുകൂടി വിവരങ്ങൾ സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയുന്നു. . nta Cr . 2917/21 കേസ് നെയ്യാറ്റിൻകര പോലീസ് മറ്റൊരു കേസിനെ അന്വേഷണവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയതാണ്. പിന്നീട് dysp യുടെ നേതൃത്വത്തിലും അന്ന്വേഷണം നടന്നു . പോസ്കോ കേസ് ഇത് വാർത്തയാകുന്ന തോടുകൂടി യുവാവിനെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തുക എന്നുള്ളതല്ല . മറിച്ച് ഇതൊരു ബോധവൽക്കരണം കൂടിയാണ് . നിർഭാഗ്യവശാൽ മാധ്യമങ്ങൾക്ക് വിവരം നൽകുകയും ഉണ്ടായില്ല .