നിംസ് മെഡിസിറ്റിയിൽ ആരോഗ്യവും പ്രകൃതിയും സെമിനാർ; കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.
- NewsDesk tvm Manoj
- 03/11/2021

നിംസ് മെഡിസിറ്റിയിൽ ആരോഗ്യവും പ്രകൃതിയും" സെമിനാർ കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര : നിംസ് മെഡിസിറ്റിയും പ്രഭാത് ബുക്ക്സും സംയുക്തമായി സംഘടിപ്പിച്ച പുസ്തകോത്സവവും ഖാദി എക്‌സ്‌പോയോടും അനുബന്ധിച്ച് "ആരോഗ്യവും പ്രകൃതിയും" എന്ന സെമിനാർ കൃഷി വകുപ്പ് മന്ത്രി ശ്രീ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രകൃതി സാക്ഷരതയും ആരോഗ്യ സാക്ഷരതയും ഇല്ലാത്ത ഒരേയൊരു ജീവി മനുഷ്യനാണ്, കാലാവസ്‌ഥയ്ക്ക് അനുയോജ്യമാം വിധം ഒരു ഭക്ഷണക്രമം അനുവർത്തിച്ചിരുന്ന നമ്മുടെ പൂർവ്വികരുടെ ഭക്ഷണകലണ്ടർ അട്ടിമറിച്ചത് കോർപ്പറേറ്റ് ഭീകരന്മാരാണെന്നും അതാത് പ്രദേശങ്ങളുടെ കൃഷി പരിഗണിക്കാതെയുള്ള ഭക്ഷണം പോഷക ദാരിദ്ര്യം വരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിംസ് മുൻകൈ എടുത്തു നടത്തുന്ന ഈ ആരോഗ്യ സെമിനാറുകളും ഫലവൃക്ഷത്തൈ നട്ടു പിടിപ്പിക്കുന്ന പദ്ധതികൾ മറ്റു സ്ഥാപനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീ എ. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിംസ് സ്പെക്ട്രം ഡയറക്ടർ ശ്രീ. എം.കെ.സി. നായർ, പ്രഭാത് ബുക്ക്സ് ഡയറക്ടർ പ്രൊഫ. ശ്രീ ചന്ദ്രബാബു , ഡോ. ദീപു, ഡോ. മഞ്ജു തമ്പി, ശ്രീ എം.ആർ. ഹരി, ശ്രീ അബ്ദുള്ള സോന തുടങ്ങിയവർ സന്നിഹിതരായിരുന്നു. Photo caption കൃഷിമന്ത്രി ശ്രീ പ്രസാദ് ഭദ്രദീപം തെളിയിക്കുന്നു. സമീപം ശ്രീ ആൻസലൻ എം.എൽ.എ, ഡോ എം.കെ.സി. നായർ, ഡോ. മഞ്ജു തമ്പി, ഡോ. ദീപു, പ്രൊഫ. ചന്ദ്രബാബു, ശ്രീ എൽ. ഗോപീകൃഷ്ണൻ തുടങ്ങിയവർ.