കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്നു ;ഇന്ന് എക്സ് ഐസ് പിടികൂടിയത് 1365 ലിറ്റർ സ്പിരിറ്റ്
- NewsDesk tvm rathikumar
- 02/11/2021

കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്നു ;ഇന്ന് എക്സ് ഐസ് പിടികൂടിയത് 1365 ലിറ്റർ സ്പിരിറ്റ്............. കടത്തിയത് അമരവിള ചെക്പോസ്റ് വഴി .......................................................................................... തിരുവനന്തപുരം ;ഒരിടവേളയ്ക്കുശേഷം കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകി തുടങ്ങി ; ഇന്ന് നെയ്യാറ്റിൻകരയിൽ നിന്ന് പിടികൂടിയത് 1365 ലിറ്റർ സ്പിരിറ്റ്.വാഹനം വഴി കടത്തിയത് അമരവിള ചെക്പോസ്റ്റിലൂടെ എന്ന് സൂചന .പെരുമ്പഴുതൂർ ഭാഗത്തുനിന്ന് പിടികൂടിയ അഞ്ചോളം കന്നാസിലെ സ്പിരിട്ടിന്റെ ഉറവിടം നെയ്യാറ്റിൻകര ടൗണിലെ പെട്രോൾ പമ്പിന് സമീപമുള്ള വീട്ടിൽ എത്തുകയായിരുന്നു .ജോയ് പ്രവീൺ എന്നിവരാണ് എക്സ് ഐസ് കസ്റ്റഡിയിലായത് . 35 ലിറ്റർ വീതമുള്ള 34 കന്നാസുകളാണ് കസ്റ്റഡിയിൽ എടുത്തത് .തമിൾ നാടുവാഴി സ്പിരിറ്റ് കേരളത്തിലേക്ക് ഒഴുകുന്നുണ്ടങ്കിലും വല്ലപ്പോഴും മാത്രമാണ് ഇവ പിടിക്കപ്പെടുന്നത് .അമരവിള ചെക്ക് പോസ്റ്റ് വഴി കടന്നു പോകുന്ന വാഹനങ്ങളെ ശാസ്ത്രീയമായി പരിശോധിക്കാൻ സംവിധാനങ്ങളില്ല .ഇത് പരിഹരിക്ക പ്പെടണം . ബാറുകളുടെയും ബിവറേജസിന്റെയും എണ്ണം നൂറു കണക്കിന് കൂടിയെങ്കിലും .മദ്യത്തിന്റെ വില കൂടിയത് സ്പിരിറ്റ് കടത്തിന് കാരണമായിട്ടുണ്ട് . നെയ്യാറ്റിൻകര എക്സ് ഐസ് റേഞ്ച് എസ്‌ഐ സച്ചിന്റെ നേതൃത്വത്തിൽ ഉള്ള സ്‌കോട് ആണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത് . ഫോട്ടോ ; സ്പിരിറ്റുമായി പിടികൂടിയ .ജോയ്, പ്രവീൺഎന്നിവർ നെയ്യാറ്റിൻകര എക്സ് ഐസ് റേഞ്ച് എസ്‌ഐ സച്ചിന്റെ നേതൃത്വത്തിൽ ഉള്ള സ്‌കോഡിനോടൊപ്പം .