നിംസ് മെഡിസിറ്റിയിൽ കേരളീയം പുസ്തകോത്സവം
- NewsDesk tvm Girija
- 01/11/2021

കേരള പിറവി ദിനത്തിൽ കേരളീയം പുസ്തകോത്സവം' പ്രഭാവർമ്മ ഉദ്ഘാടനം ചെയ്തു ..................................................................................................................... തിരുവനന്ത പുരം ; പ്രഭാത് ബുക്ക് ഹൗസും നിംസ് മെഡിസിറ്റിയും സംയുക്തമായി 'കേരളീയം' എന്ന പേരിൽ സംസ്ഥാനത്തൊട്ടാകെ സാംസ്കാരികോത്സവങ്ങളും പുസ്തകോത്സവങ്ങളും സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കേരളീയമെന്ന പരിപാടി കേരള പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 10ന് കാവ്യാർച്ചനയോടെ നിംസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. പ്രശസ്ത കവികൾ പരിപാടിയിൽ പങ്കെടുത്തു. വൈകുന്നേരം 3 മണിക്ക് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം കർമ്മം നിർവഹിച്ചു.. യോഗത്തിൽ , നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം എസ് ഫൈസൽ ഖാൻ, പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ് ഹനീഫ റാവുത്തർ, നഗരസഭ ചെയർമാൻ പി കെ രാജ് മോഹൻ, പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ പ്രൊഫ. എം ചന്ദ്രബാബു, , പ്രോഗ്രാം കോ ഓഡിനേറ്റർ എ ജീബ, ഫെസിലിറ്റി മാനേജർ ബിപിൻ, ജനയുഗം റിപ്പോർട്ടർ വി എസ് സജീവ്കുമാർ, എന്നിവർ പങ്കെടുത്തു. മനുഷ്യഗന്ധിയാണ് സാഹിത്യം അതുകൊണ്ട് തന്നെ മനുഷ്യരാശി നിലനില്കുന്നടുത്തോളം കാലം സാഹിത്യവും നിലനിൽക്കുമെന്നും വായനാശീലം ഒരു പരിധി വരെ ആത്മസംഘർഷങ്ങളെ ഒഴിവാക്കാൻ സഹായിക്കുമെന്നും ,വൈദ്യശാസ്ത്രത്തിന് ശരീരത്തിൻ്റെ അസുഖങ്ങളെ മാറ്റാൻ കഴിയും, എന്നാൽ സാഹിത്യത്തിലൂടെ മാത്രമെ മനസിൻ്റെ താളം നിലനിർത്തുവാൻ കഴിയുകയുള്ളു എന്നും ഉദ്ഘാടകൻ. ഇത് മനസിലാക്കിയാണ് ഹോസ്പിറ്റൽ തിരക്കുകൾക്കുള്ളിൽ നിന്നും നോവലുകൾ രചിക്കുവാനും ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുവാൻ നിംസ് എം.ഡി ഫൈസൽ ഖാന് സാധിച്ചതെന്നും കൂട്ടിച്ചേർത്തു. സാഹിത്യകാരൻമാരായ വിജയമോഹൻ, വി.ചന്ദ്രബാബു, പി.ജി.സദാനന്ദൻ, സുബി തപസ്വി, സാവിയോ എന്നിവരുടെ പുസ്തകങ്ങൾ നഗരസഭാ ചെയർമാൻ പി.കെ രാജ് മോഹൻ ഏറ്റുവാങ്ങി.പ്രസ് ക്ലബ് പ്രസിഡൻ്റ് വി.എസ് സജീവ് കുമാർ നന്ദി രേഖപ്പെടുത്തി.ഇന്ന് രാവിലെ 10 മണിക്ക് കഥയരങ്ങ് സംഘടിപ്പിക്കും. പ്രശസ്ത സാഹിത്യകാരന്മാർ പങ്കെടുക്കും. 11.30 ന് നടക്കുന്ന 'പ്രക്യതിയും ആരോഗ്യവും' എന്ന വിഷയത്തിലുള്ള സെമിനാർ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. കെ ആൻസലൻ എംഎൽഎ, നിംസ് എംഡി ഫൈസൽ ഖാൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.