യുവതിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുവാ നു ള്ള ശ്രമം;യുവാവിനെഅറസ്റ്റ് ചെയ്തു
- 28/10/2021

യുവതിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുവാ നു ള്ള ശ്രമം;യുവാവിനെഅറസ്റ്റ് ചെയ്തു.................................................. തിരുവനന്തപുരം : പാറശാല ; യുവതിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തു വാ നു ള്ള ശ്രമം ; യുവാവിനെഅറസ്റ്റ് ചെയ്തു കോട്ടുകാൽ വട്ടവിള ചരിവിള രാജ് നിവാസിൽ ശരത്ത് രാജ് (27)നെയാണ് പാറശ്ശാല പോലീസ് അറസ്റ്റു ചെയ്തത് . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്താണ് പോലീസ് യുവാവിനെ പിടികൂടിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുമ്പോഴാണ് യുവാവും പരാതിക്കാരിയായ ഡോക്ടറും പരിചയപ്പെടുന്നത് .സംഭവം ഇങ്ങനെ ; യുവതിയെ നടുറോഡിൽ വച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തു വാ നു ള്ള ശ്രമം നാട്ടുക്കാർ തടഞ്ഞത് കാരണം യുവതിയുടെ ജീവൻ രക്ഷിക്കുവാനായി. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2-30 ന് ഉദിയൻകുളങ്ങര കോളേജ് റോഡിൽ ശ്രീകുമാർ സാമില്ലിനു സമീപത്തായിരുന്നു സംഭവം. റോഡ് വശത്ത് പാർക്ക് ചെയ്യ്തിരുന്ന കാറിൽ നിന്നും ആദ്യം പുറത്തിറങ്ങി നടന്നു നീങ്ങുകയായിരുന്ന യുവതിയെ അതെ കാറിൽ നിന്നും പുറത്തിറങ്ങിയ യുവാവ് നടുറോഡിൽ വച്ച് യുവതിയെ ഓടി എത്തി ആക്രമിക്കുകയും കഴുത്ത് ന്തെരിച്ച് കൊല്ലുവാൻ ശ്രമം നടത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ നിലവിളി കെട്ട് ഓടി എത്തിയ നാട്ടു ക്കാർ യുവതിയെ രക്ഷപെട്ടുത്തു കയായിരുന്നു. തുടർന്ന് യുവാവ് വീണ്ടും പരാക്രമവുമായി മുന്നോട്ട് വന്നെങ്കിലും നാട്ടുക്കാർ ഇയാളെ കെട്ടിയിട്ട് പൊലീസിൽ എൽപ്പിച്ചു. തുടർന്ന് ഇയാൾ മരിക്കുവാൻ ഗുളികകൾ കഴിച്ചിട്ടുണ്ടന്നു യുവതി പറഞ്ഞത് അനുസരിച്ച് പൊലീസ് യുവാവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശാല പൊലിസ് യുവാതിയുടെ പരാതി എഴുതി നൽക്കുവാൻ പാറശാല പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും പരാതി നൽകാൻ യുവതി തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. മാർത്താന്ധം സ്വദേശി നി യായ യുവതി ഡോക്ടർ ആണെന്ന് പറയുന്നു. ഇവർ ജോലി ചെയ്ത സ്ഥാപനത്തിൽ കിഴിൽ ജോലി നോക്കിയിരുന്നതാണ് ബാലരാമപുരം സ്വദേശിയായ യുവാവ്. ഇവർ തമ്മിൽ ഫോണിൽ പല തവണ യായി ഫോണിൽ വിളിച്ചതായി സൂചനയുണ്ട് . ഈ ബന്ധംദുർവിനിയോഗം ചെയ്യുകയായിരുന്നു യുവാവ് ചെയ്ത തെന്ന് യുവതി പൊലീസിനോട് പറഞ്ഞു.യുവതിയെ ഉദയൻകുളങ്ങരയിൽ വച്ച് കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ച സമയത്തു ഓടി കൂടിയ നാട്ടുകാർ യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച വിഷയത്തിൽ കണ്ടാൽ അറിയാവുന്നവർക്കെതിരെ പാറശാല പോലീസ് കേസ് എടുത്തിട്ടുണ്ട് .