വിഴിഞ്ഞത്തു ടഗ്ഗിൽ ആൾമാറാട്ടം; കാശ്മീർ സ്വദേശിക്ക് പകരം യു.പി സ്വദേശി;ചോദ്യം ചെയ്യൽ തുടരുന്നു
- NewsDesk tvm rathikumar
- 23/10/2021

വിഴിഞ്ഞത്തു ടഗ്ഗിൽ ആൾമാറാട്ടം; കാശ്മീർ സ്വദേശിക്ക് പകരം യു.പി സ്വദേശി;ചോദ്യം ചെയ്യൽ തുടരുന്നു വിഴിഞ്ഞം: വിഴിഞ്ഞത്ത് അറ്റകുറ്റപ്പണിക്കായി എത്തിച്ച ടഗ്ഗിൽ ആൾമാറാട്ടം നടത്തിയ ജീവനക്കാരനെ ഇമിഗ്രേഷൻ അധികൃതർ പിടികൂടി. ഈ മാസം രണ്ടിനാണ് ഏഴ് ജീവനക്കാരുമായി അറ്റകുറ്റപ്പണിക്കായി വിഴിഞ്ഞത്തെത്തിച്ച ഗോവൻ ടഗ്ഗിലെത്തിയ ഒരാളാണ് ആൾമാറാട്ടം നടത്തിയത്. . ടഗ്ഗിലെ രണ്ട് ജീവനക്കാരുടെ കരാർ ഇന്നലെ അവസാനിക്കുന്നതിനാൽ രണ്ടുപേരെ ഇവിടെ ഇറക്കി പകരം രണ്ട്പേരെ ടഗ്ഗിൽ പ്രവേശിപ്പിക്കാൻ അനുമതിവേണമെന്ന് ടഗ്ഗധികൃതർ തുറമുഖ വകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഇതിൻറെ നടപടിക്രമങ്ങളുടെ ഭാഗമായി ഇമിഗ്രേഷൻ അധികൃതർ രേഖകൾ പരിശോധിച്ചപ്പോഴാണ് ആൾമാറാട്ടം നടന്നതായി കണ്ടെത്തിയത്. കാശ്മീർ സ്വദേശിയായ മൺദീപ് സിംഗ് എന്ന ജീവനക്കരന്പകരം യു.പി സ്വദേശിയായ ഹിമാൻഷു സിംഗാണ് ഇമിഗ്രേഷൻ അധികൃതർക്ക്മുന്നിലെത്തിയത് . ആൾമാറാട്ടം തെളിഞ്ഞതോടെ ഇയാളെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പോലീസിന് കൈമാറി. മൺദീപ് സിംഗ് കഴിഞ്ഞ രണ്ടാം തിയതി തന്നെ നാട്ടിലേക്ക് പോയതായി ഇയാൾ പോലീസിന് മൊഴി നൽകി. എന്നാൽ മൺദീപ് സിംഗിനെ ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നു വിഴിഞ്ഞം പോലീസ് പറഞ്ഞു. ടഗ്ഗ് അധികൃതരുടെ നിർദ്ദേശം അനുസരിച്ചാണ് മൺദീപ് സിംഗിന് പകരക്കാരനായി ഇയാൾ ഇമിഗ്രേഷൻ അധികൃതർക്ക്മുന്നിലെത്തിയന്നാണ് വിവരമെന്നും ഇത് സംബന്ധിച്ചും അന്വേഷണം നടത്തി വരുന്നതായും പോലീസ് പറഞ്ഞു.അന്വേഷണം പൂർത്തിയായ ശേഷമേ ടഗ്ഗും മറ്റ് ജീവനക്കാരെയും വിട്ടയയ്ക്കു വെന്ന് പൊലീസ് പറഞ്ഞു. രാത്രി വൈകിയും ചോദ്യം ചെയ്യൽ തുടരുകയാണ്