വിസതട്ടിപ്പു കേസിൽ ;ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്തു
- NewsDesk tvm rathikumar
- 22/10/2021

വിസതട്ടിപ്പു കേസിൽ ;ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്തു......................................................................... തിരുവനന്തപുരം; വിസതട്ടിപ്പു കേസിൽ ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്തു . വിസ നൽകാമെന്ന് പറഞ്ഞു ഓൺലൈനായി 384000 രൂപ കവർന്ന കേസിലെ പ്രതി ശ്യാമിനെ യാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത് .നെയ്യാറ്റിൻകര സ്വദേശിയായ യുവാവുമായി ഓൺ ലൈനിൽ ചങ്ങാത്തം ഉണ്ടാക്കിയാണ് തട്ടിപ്പു നടത്തിയത് ,ആലപ്പുഴ സ്വദേശിയായ ശ്യാമിന് മറ്റു തട്ടിപ്പുകളുമായി ബന്ധമുണ്ടോയെന്ന് നെയ്യാറ്റിൻകര പോലീസ് അന്വേഷിച്ചു വരുന്നു. ആലപ്പുഴ ,ചേർത്തല കൊക്കോതമംഗലം, കോഴിതുരുത്തിൽ വീട്ടിൽ ശ്യാം 34 നെ യാണ് ഇന്ന് റിമാൻഡ് ചെയ്തത് . മലേഷ്യയിൽ സെക്യൂരിറ്റി സ്റ്റാഫ് ആയി നിയമിക്കാം എന്ന് പറഞ്ഞു നെയ്യാറ്റിൻകര ഓലത്താന്നി ബിച്ചു വിൽ നിന്ന് 384000 രൂപ പലതവണയായി വാങ്ങി. ജോലി ലഭിക്കാതായപ്പോൾ പല പ്രാവശ്യമായി വാങ്ങിയ പണം തിരികെ ത്ത രാൻ ബിച്ചു ആവശ്യപ്പെട്ടെങ്കിലും ശ്യാം ഒഴിഞ്ഞു മാറുകയായിരുന്നു .തുടർന്ന് നെയ്യാറ്റിൻകര പോലീസിന് ലഭിച്ച പരാതിയിൽ ശ്യാമിനെ ആലപ്പുഴയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു . 'ശ്യാമിൻ്റെ സഹായിയായ കൂട്ട് പ്രതി യെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് നെയ്യാറ്റിൻകര പോലീസ് പറഞ്ഞു. നെയ്യാറ്റിൻകര എസ് എഛ് ഓ സാഗറിന്റെ നേതൃത്വത്തിൽ എസ ഐ സെന്തിൽ കുമാറും സംഘവും കേസ് അന്ന്വേഷണത്തിനു നേതൃത്വം നൽകി