വയോധിക മരിച്ച നിലയിൽ ദുരൂഹതയെന്ന് നാട്ടുകാർ
- NewsDesk tvm Manoj
- 22/10/2021

വയോധിക മരിച്ച നിലയിൽ ദുരൂഹതയെന്ന് നാട്ടുകാർ...................................................................... തിരുവനന്തപുരം : നെയ്യാറ്റിൻകര നെല്ലിമൂട് വെൺപകൽ ചുണ്ടവിളാകം ലക്ഷം വീട് കോളനിയിൽ 75 കാരി മരിച്ച നിലയിൽ കാണപ്പെട്ട സംഭവം ദുരൂഹതയെന്ന് നാട്ടുകാർ. ശ്യാമള (75) നെയാണ് ഇന്നലെ രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മരണപ്പെട്ട ശ്യാമളയും മകളും, ചെറുമകൾ അഖിലയും അഖിലയുടെ ഭർത്താവ് ബിജുവും ഒരുമിച്ചായിരുന്നു താമസം. ശ്യാമളയും ബിജുവും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ കുടുംബവുo അയൽ വാസികളും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല. മരിച്ച ശ്യാമളയുടെ ബന്ധുക്കളാരും മരണത്തിൽ ദുരൂഹതയുള്ളതായി പരാതിപെട്ടിട്ടില്ല. പ്രഥമദൃഷ്ട്യാൽ ഇതൊരു സ്വാഭാവിക മരണമായിരിക്കാമെന്ന് പോലീസ് സൂചിപ്പിച്ചു. നാട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ് മാർട്ടത്തിന് അയച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിക്ക് അയൽ വാസിയായ കുമാരിയുടെ വീട്ടിൽ ശ്യാമള ഓടി എത്തുകയും തന്നെ ചെറുമകളുടെ ഭർത്താവ് ബിജു മർദ്ദിച്ചതായും തന്നെ കൊല്ലുമെന്ന് ഭീക്ഷണി പ്പെടുത്തിയതായും പറഞ്ഞുഅയൽവാസികൾ പറയുന്നു രാവിലെ 5.30 തിന് ചെറുമകൾ അഖില എണീറ്റ് നോക്കിയപ്പോൾ ശ്യാമള മരണപ്പെട്ടതായാണ് കണ്ടത്.തുടർന്ന് അഖില നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാർ പോലീസിൽ വരം അറിയിക്കുകയും ചെയ്തു.