അന്താരാഷ്ട്ര വിമാനത്താവളം ;എൽ.ഡി.എഫിൻറെ പ്രതിഷേധ കൂട്ടായ്മ
- NewsDesk tvm rathikumar
- 12/10/2021

എൽ ഡി എഫ് ൻറെ പ്രതിഷേധ കൂട്ടായ്മ ..................................................................... അന്താരാഷ്ട്ര വിമാനത്താവളം ;എൽ ഡി എഫ് ൻറെ പ്രതിഷേധ കൂട്ടായ്മ തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രുപ്പിന് കൈമാറിയ മോദി സർക്കാരിന്റെ തെറ്റായായ നയത്തിനെതിരെ എൽ ഡി എഫ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രത്യേക കമ്പനി രൂപീകരിച്ച് പൊതുമേഖലയിൽ നിലനിർത്താൻ തയ്യാറാണെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്‌ദാനത്തിന് വിലകൽപ്പിക്കാതെ സംഘപരിവാറിന്റെ ഇഷ്‌ടക്കാർക്ക് വിമാനത്താവളം തീറെഴുതുകയാണ് കേന്ദ്രം. രാജ്യത്തിന്റെ സമ്പത്തായ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്‌ക്കുന്ന മോഡി സർക്കാർ കോവിഡിന്റെ മറവിൽ നടത്തുന്ന മറ്റൊരു പകൽക്കൊള്ളയാണിത്. കേരളത്തിന്റെ പൊതുസ്വത്തായ വിമാനത്താവളം കുത്തകയ്‌ക്ക് കൈമാറുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ കടുത്ത വിയോജിപ്പ് തള്ളിയാണ് വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാൻ തീരുമാനിച്ചത്. സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ തീർപ്പിന് കാക്കാതെയാണ് തിരക്കിട്ട് സ്വകാര്യവൽക്കരണം നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള കമ്പനികളാണ് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വിജയകരമായി നടത്തുന്നത്. ഈ അനുഭവ സമ്പത്തിന്റെ വെളിച്ചത്തിലാണ് തിരുവനന്തപുരം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ താൽപ്പര്യം പ്രകടിപ്പിച്ചത്. അദാനി ഗ്രൂപ്പ് വാഗ്‌ദാനംചെയ്‌ത തുകതന്നെ നൽകാമെന്നും ഉറപ്പുപറഞ്ഞു. ഈ നിർദേശം സ്വീകാര്യമാണെന്ന് കേന്ദ്രം തത്വത്തിൽ സമ്മതിച്ചിരുന്നു. ഇതെല്ലാം അവഗണിച്ച് ഇഷ്‌ടക്കാർക്ക് പാട്ടത്തിന് നൽകാനാണ് മോഡി സർക്കാരിന്റെ തീരുമാനം. സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായ പ്രതിഷേധ യോഗത്തിൽ സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എക്സ് എംഎൽഎയും സി പി ഐ സംസ്ഥാന കൗൺസലംഗവുമായ വി പി ഉണ്ണികൃഷ്ണൻ ,കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി ശരത്ത് ജെ നായർ, ഷീലു ഗോപിനാഥ്, ശ്രീ ലക്ഷ്മി, ശിവ ശങ്കർ, അശോകൻ, എന്നിവർ പങ്കെടുത്തു.