മധ്യവയസ്‌കന്റെ മരണത്തിൽ ദുരൂഹത; മൃതദേഹം തിരക്കിട്ടു ദഹിപ്പിച്ചു.
- NewsDesk tvm Manoj
- 12/10/2021

തിരുവനന്തപുരം ;നെയ്യാറ്റിൻകര, മുട്ടക്കാട് മധ്യവയസ്‌കന്റെ മരണത്തിൽ ദുരൂഹത .മുട്ടക്കാട് പഴയ പിള്ളവീട്ടിൽ പരേതനായ പോലീസുകാരനായിരുന്ന കുഞ്ഞിരാമൻനായരുടെ നാലാമത്തെ മകൻ പപ്പു എന്നും ,പപ്പനെന്നുവിളിക്കുന്ന പദ്‌മകുമാർ (50 ) മുട്ടക്കാട് വിഷ്ണുപുരം റോഡിലുള്ള കോഴി ഫാമിൽ മരിച്ചനിലയിൽ കണ്ടെത്തിയത് .കോഴിപ്പുരയിലെ മറ്റൊരു ജീവനക്കാരനാണ് കഴിപ്പുര യിൽ കഴിഞ്ഞ ദിവസം രാവിലെ മരിച്ചു കിടക്കുന്നതായി വിവരം പുറത്തു വിട്ടത്.മരിച്ചുകിടന്ന പദ്‌മകുമാറിന്റെ തലയിൽ മുറിവുള്ളതായി നാട്ടുകാർ പറയുന്നു കോവിഡോ ,എന്തെങ്കിലും വിഷം തീണ്ടിയതോ,ആരെങ്കിലും അപകടപ്പെടുത്തിയതോ,ഹൃദയാഘാതമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല ,വിവരം നെയ്യാറ്റിൻകര പോലീസിനെ അറിയിച്ചിട്ടുമില്ല.ഒക്ടോബർ ഒൻപതിന് രാവിലെ കോഴിപ്പുരയുടെ മുന്നിൽ പദ്‌മകുമാർ മരിച്ചനിലയിൽ കണ്ടെത്തിയത് .ആരുടെയൊക്കെയോ നേതൃത്വത്തിൽ ആംബുലൻസിൽ കയറ്റി മാറനല്ലൂർ പഞ്ചായത്തു ശ്‌മശാനത്തിൽ കൊണ്ടുപോയി ദഹിപ്പിക്കുകയായിരുന്നു .ബന്ധുക്കളുമായി കുറെ നാളുകളായിപദ്മകുമാർ അകന്നു കഴിയുകയായിരുന്നു .ഇയാൾ അവിവാഹിതനാണ് .കുടുംബ സ്വത്തുമായി ബന്ധപ്പെട്ടു മുൻപ് തർക്കങ്ങൾ നിലനിന്നിരുന്നതായി സൂചനയുണ്ട് .ആരെയും അറിയിക്കാതെ മാറനല്ലൂർ പഞ്ചായത്തു ശ്‌മശാനത്തിൽ തിരക്കിട്ടു മൃതദേഹം ദഹിപ്പിച്ച സംഭവം പോലീസ് സ്പെഷ്യൽ ബ്രാഞ്ചിനെയും അറിയിച്ചിരുന്നു ..മനുഷ്യവകാശ പ്രവർത്തകനും എൻസിപി മുതിർന്ന നേതാവുമായ പുരുഷോത്തമൻ നെയ്യാറ്റിൻകര ഡിവൈ എസ് പി ക്കും , എസ്‌പിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുമുണ്ട് .