വനിതാ സംവരണ ബിൽ പാസ്സാ ക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകൾ
- NewsDesk tvm Manoj
- 07/10/2021

വനിതാ സംവരണ ബിൽ പാസ്സാ ക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകൾ തിരുവനന്തപുരം ; വനിതാ സംവരണ ബിൽ പാസ്സാ ക്കണമെന്നാവശ്യപ്പെട്ട് ഇടതു വനിതാ സംഘടനകൾ( LDWF) ഏജീസ് ഓഫീസിലേക്ക് മാർച്ചു നടത്തി . വനിതാ സംവരണ ബിൽ മൺസൂൺ സെക്ഷനിൽ തന്നെ പാർലമെന്റിൽ പാസ് ആക്കണമെന്നു വനിതാ സംഘടനകൾ ആവശ്യപ്പെട്ടു . രാവിലെ പാള യത്തു നിന്ന് ജാഥയായി എത്തിയ മഹിളാ പ്രവർത്തക രുടെ മാർച്ചും ധർണ്ണയും മുൻ ആരോഗ്യ മന്ത്രീ ശ്രീമതി ടീച്ചർ ഉത്‌ഘാടനം ചെയ്തു .മഹിളാ അസോസിയേഷൻ സ്റ്റേറ്റ് സെക്രെട്ടറി സി.എസ് സുജാത ,മഹിളാസംഗം സെക്രെട്ടറി വസന്തം, ജനാധിപത്യ മഹിളാ കോൺഗ്രസ് സെക്രെട്ടറി രാഘീസക്കറിയ , മഹിളാ കോൺഗ്രസ് (B) സ്റ്റേറ്റ് വൈസ് പ്രെസിഡെന്റ് ശ്രീലക്ഷ്‌മി , മഹിളാ കോൺഗ്രസ്.എസ്. പ്രെസിഡെന്റ് ബിന്ദു ,സൂസൻ കോടി , രാഘീ രവികുമാർ ,അമ്പിളി ,പുഷ്പലത ,മീനാംബിക ,തുടങ്ങിയവർ നേതൃത്വം നൽകി .പത്തോളം വനിതാ സംഘടനകൾ മാർച്ചിലും ധർണ്ണയിലും പങ്കാളിയായി ,ഒരുപുരുഷൻ പോലും മാർച്ചിലോ വേദിയിലോ ഉണ്ടായിരുന്നില്ലന്നതു പ്രേത്യേകതയായിരുന്നു .