കാലൻ കയറുമായി കലാലയങ്ങളിലും,വീഥികളിലും; ചുറ്റിക്കളിയുള്ള പെൺകിടാങ്ങളെ=സൂക്ഷിക്കുക
- NewsDesk tvm rathikumar
- 01/10/2021

കാലൻ കയറുമായി കലാലയങ്ങളിലും വീഥികളിലും; ചുറ്റിക്കളിയുള്ള പെൺകിടാങ്ങളെ സൂക്ഷിക്കുക. പ്രേമത്തിന്റെ നിർവചനം മാറി;കിട്ടിയില്ലങ്കിൽ തട്ടുക......................................................................................... തിരുവനന്തപുരം ;കാലൻ കയറുമായി കലാലയങ്ങളിലും വീഥികളിലും ചുറ്റിക്കളിയുള്ള പെൺകിടാങ്ങളെ സൂക്ഷിക്കുക . മാസങ്ങളായി ഇന്ത്യയിലുടെനീളെ കേരളത്തിലടക്കം വിവിധ യിടങ്ങളിൽ പെൺകുട്ടികളെ ക്രൂരമായി കൊല്ലുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് .സിനിമയിൽ പോലും ഇല്ലാത്ത ക്രൈമുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത് .ഒന്നും കെട്ടിച്ചമച്ചതോ ശൂന്യതയിൽ നിന്ന് വരുന്നതോ അല്ല .ഓരോരെക്ഷകർത്താക്കളും അവരുടെ മകനോ മകളോ പ്രണയത്തിലേക്ക് കടക്കുമ്പോൾ അതിനു തടയിടുക .സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കേണ്ടിവരും . മിക്കമാതാപിതാക്കളും മകനോ മകളോ ചുറ്റിക്കളിനടത്തുമ്പോൾ വിവരം അറിയിക്കുന്നവരെ പരിഹസിക്കുക പതിവാകുന്നുണ്ട്. നിസ്സാരമായിക്കരുത്തിയാൽ ഒരുദിവസം നിങ്ങളുടെ കുടുംബത്തിലും ഇത് സംഭവിക്കും . അന്ന് ദുഃഖിച്ചിട്ടു കാര്യമില്ല . കോളജ് വിദ്യാർഥിനിയെ സഹപാഠിയായ യുവാവ് പേപ്പർ കട്ടർ കത്തി കൊണ്ടു കഴുത്തറുത്തു കൊന്നു. സെന്റ് തോമസ് കോളജ് വിദ്യാർഥിനി, വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരയ്ക്കൽ വീട്ടിൽ നിഥിനമോളാണ് (22) കൊല്ലപ്പെട്ടത്. കൊല നടത്തിയ സഹപാഠി കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജുവിനെ (20) പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷ അവസാനിച്ചതിനു പിന്നാലെയാണ് കോളജിനെ നടുക്കിയ സംഭവമുണ്ടായത്. മൂന്നാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥികളാണ് ഇരുവരും. സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞിറങ്ങിയ നിഥിനയെ അഭിഷേക് പേപ്പർ കട്ടറിലെ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു എന്നാണ് വിവരം പ്രേമത്തിന്റെ നിർവചനം മാറി ; കിട്ടിയില്ലങ്കിൽ തട്ടുക പാലാ സെന്‍റ് തോമസ് കോളജ് ഗ്രൗണ്ടിനു സമീപം അഭിഷേക് ബൈജുവും നിഥിനമോളും തമ്മില്‍ വഴക്കിട്ടെന്ന് സുരക്ഷാ ജീവനക്കാരന്‍. പെട്ടെന്ന് അഭിഷേക്, നിഥിനയെ കഴുത്തില്‍ കുത്തിപ്പിടിച്ച് നിലത്തുകിടത്തി. കഴുത്തറുത്തശേഷം പൊലീസ് വരുന്നതുവരെ ശാന്തനായി പ്രതി ഇരുന്നുവെന്നും സുരക്ഷ ജീവനക്കാരൻ പറഞ്ഞു. പരീക്ഷയ്‌ക്കെത്തിയ കോളജ് വിദ്യാർഥിനിയെ പാലായില്‍ സഹപാഠി കഴുത്തറുത്ത് കൊന്നു "ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുന്നത് ദൂരെ നിന്ന് ഞാൻ കണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പെൺകുട്ടിയെ യുവാവ് പിടിച്ചുതള്ളി. ശേഷം പെൺകുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് കിടത്തി. പിന്നീട് കണ്ടത് ചോര ചീറ്റുന്നതാണ്. കത്തി താഴെയിട്ട് പയ്യൻ കൈ തുടച്ച് പരിസരത്തെ കസേരയിൽ കയറി ഇരുന്നു. ഉടൻ തന്നെ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരെ വിളിച്ചുപറയുകയും അവരെത്തുകയും പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഈ സമയങ്ങളിലെല്ലാം ഒരു കൂസലുമില്ലാതെയാണ് പ്രതിയുടെ ഇരിപ്പ്"- സെക്യുരിറ്റി പറഞ്ഞു. അഭിഷേക് ബൈജുവും നിഥിനമോളും അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ്. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു. ഇന്ന് പരീക്ഷനിഥിന.. പ്രണയത്തിന്‍റെ പേരിലുള്ള പകയിലവസാനിക്കുന്ന ജീവനുകളുടെ പട്ടികയിലേക്ക് ഒടുവിലായി എഴുതിചേര്‍ക്കപ്പെട്ട പേര്. പ്രണയത്തില്‍ നിന്നു പിന്മാറിയതിലെ ദേഷ്യമാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് പ്രതി അഭിഷേക് സമ്മതിച്ചിട്ടുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കി പരീക്ഷയ്ക്കായി കോളേജിലേക്ക് പോയ മകളെ കാത്തിരുന്ന അമ്മ അറിയുന്നത് മരണവാര്‍ത്തയാണ്. ഏക മകളാണ്, ആകെയുള്ള പ്രതീക്ഷയാണ്. എല്ലാം ഇല്ലാതായി, നഷ്ടപ്പെട്ടത് അവളുടെ കുടുംബത്തിനുമാത്രം... കേരളത്തിന് പുതിയതല്ല പ്രണത്തിന്‍റെ പേരില്‍ നടക്കുന്ന ഇത്തരം അരുംകൊല. പ്രണയവുമായി കൂട്ടിവായിക്കുന്ന ഇത്തരം സംഭവങ്ങള്‍ കുറച്ചുകാലമായി നാം കേള്‍ക്കുന്നുണ്ട്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് രാഖിലിന്റെ തോക്കിന്‍ മുനയില്‍ കണ്ണൂര്‍ സ്വദേശിനി മാനസ നോവായൊടുങ്ങിയതിന്‍റെ മുറിവുണങ്ങുംമുന്‍പാണ് നിഥിനയുടെ അരുംകൊലയുടെ വാര്‍ത്തയും പുറത്തെത്തുന്നത്. ദന്തഡോക്ടറാവാന്‍ പഠിക്കുകയായിരുന്നു മാനസ. പ്രണയാഭ്യര്‍ഥന നിരസിച്ചെന്ന കാരണത്താലാണ് അവളെ രാഖില്‍ തോക്കിന്‍മുനയില്‍ ഇല്ലാതാക്കിയത്. തലയ്ക്കും നെഞ്ചിനു താഴെയും വെടിയേറ്റ് പിടഞ്ഞുവീണ് അവള്‍ മരിച്ചു. പിന്നാലെ പ്രതിയുടെ ആത്മഹത്യയും. യ്ക്ക് വേണ്ടി എത്തിയതാണ് ഇരുവരും. രാവിലെ 9.30 മുതൽ 12.30 വരെയാണ്. പരീക്ഷ. എന്നാൽ ഇരുവരും 11 മണിയോടെ പുറത്തിറങ്ങുകയായിരുന്നു. പ്രണയപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. നിഥിന.. പ്രണയത്തിന്‍റെ പേരിലുള്ള പകയിലവസാനിക്കുന്ന ജീവനുകളുടെ പട്ടികയിലേക്ക് ഒടുവിലായി എഴുതിചേര്‍ക്കപ്പെട്ട പേര്. പ്രണയത്തില്‍ നിന്നു പിന്മാറിയതിലെ ദേഷ്യമാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് പ്രതി അഭിഷേക് സമ്മതിച്ചിട്ടുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കി പരീക്ഷയ്ക്കായി കോളേജിലേക്ക് പോയ മകളെ കാത്തിരുന്ന അമ്മ അറിയുന്നത് മരണവാര്‍ത്തയാണ്. ഏക മകളാണ്, ആകെയുള്ള പ്രതീക്ഷയാണ്. എല്ലാം ഇല്ലാതായി, നഷ്ടപ്പെട്ടത് അവളുടെ കുടുംബത്തിനുമാത്രം... കേരളത്തിന് പുതിയതല്ല പ്രണത്തിന്‍റെ പേരില്‍ നടക്കുന്ന ഇത്തരം അരുംകൊല. പ്രണയവുമായി കൂട്ടിവായിക്കുന്ന ഇത്തരം സംഭവങ്ങള്‍ കുറച്ചുകാലമായി നാം കേള്‍ക്കുന്നുണ്ട്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് രാഖിലിന്റെ തോക്കിന്‍ മുനയില്‍ കണ്ണൂര്‍ സ്വദേശിനി മാനസ നോവായൊടുങ്ങിയതിന്‍റെ മുറിവുണങ്ങുംമുന്‍പാണ് നിഥിനയുടെ അരുംകൊലയുടെ വാര്‍ത്തയും പുറത്തെത്തുന്നത്. ദന്തഡോക്ടറാവാന്‍ പഠിക്കുകയായിരുന്നു മാനസ. പ്രണയാഭ്യര്‍ഥന നിരസിച്ചെന്ന കാരണത്താലാണ് അവളെ രാഖില്‍ തോക്കിന്‍മുനയില്‍ ഇല്ലാതാക്കിയത്. തലയ്ക്കും നെഞ്ചിനു താഴെയും വെടിയേറ്റ് പിടഞ്ഞുവീണ് അവള്‍ മരിച്ചു. പിന്നാലെ പ്രതിയുടെ ആത്മഹത്യയും. പെരിന്തല്‍മണ്ണ ഏളാട് സ്വദേശി ദൃശ്യ കുത്തേറ്റ് മരിച്ചത് ഇക്കഴിഞ്ഞ ജൂണിലാണ്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ദൃശ്യയെ വിനീഷ് വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു. കാരണം പ്രണയം നിരസിക്കല്‍. 'പ്രണയിച്ച' പെണ്ണിന്റെ ശരീരത്തില്‍ കത്തികൊണ്ടുള്ള 22 മുറിവുകളാണ് വിനീഷ് വീഴ്ത്തിയത്. 2019 ഒക്ടോബറിലാണ് കൊച്ചി അത്താണിയില്‍ പ്ലസ്ടുക്കാരി ദേവികയെ മിഥുന്‍ എന്ന 26 വയസ്സുകാരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്. മിഥുനും ആത്മഹത്യ ചെയ്തു. കാരണം പ്രണയനൈരാശ്യമെന്ന് പോലീസ്. ആലപ്പുഴയിലെ പോലീസുകാരിയായ സൗമ്യ പുഷ്പാകരനെ സഹപ്രവര്‍ത്തകനായ അജാസ് സമാനമായ രീതിയിലാണ് കൊലപ്പെടുത്തിയത്. മാവേലിക്കര വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് തന്നെ മൊഴി നല്‍കി. വടിവാളുകൊണ്ടു വെട്ടിയതിന് ശേഷമാണ് സൗമ്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. അജാസും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. 2019 ജൂണിലായിരുന്നു ഈ ദാരുണസംഭവവും നടന്നത്. തൃശ്ശൂരില്‍ അച്ഛനും അമ്മയും ഇല്ലാതെ മുത്തശ്ശിക്കൊപ്പം കഴിഞ്ഞിരുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ നിതീഷ് എന്ന യുവാവ് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതും 2019-ലാണ്. പ്രണയത്തില്‍ സംശയം തോന്നിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കത്തികൊണ്ടുകുത്തി പരിക്കേല്‍പ്പിച്ചതിനു ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പ്രതിയെ പോലീസ് പിടികൂടി. 2019ല്‍ തന്നെയാണ് തിരുവല്ല സ്വദേശിനി കവിതയെ അജിന്‍ എന്ന യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചതിനു ശേഷം പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. റേഡിയോളജി കോഴ്‌സ് പഠിക്കുകയായിരുന്ന കവിതയെ കോളേജിലേക്ക് പോകുന്ന വഴിക്ക് നടുറോഡില്‍ വെച്ചാണ് അജിന്‍ ആക്രമിച്ചത്. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. 2019 ജൂലൈയിലാണ് കടമ്മനിട്ടയില്‍ ശാരിക എന്ന പെണ്‍കുട്ടിയെ അകന്നബന്ധുകൂടിയായ സജില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. പ്രണയത്തില്‍ നിന്ന് അകലുന്നുവോ എന്ന സംശയം കൊലയിലേക്ക് നയിച്ചെന്ന് പോലീസ്. 2017ല്‍ കോട്ടയത്തെ എസ്.എം.ഇ. കോളേജിലാണ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച മറ്റൊരു സംഭവമുണ്ടായത്. ഹരിപ്പാട് സ്വദേശിയായ ലക്ഷ്മി (21) യുടെ ജീവനെടുത്തത് അതേ കോളേജിലെ സീനിയറായിരുന്ന ആദര്‍ശാണ്. പ്രണയത്തിലെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പരീക്ഷയെഴുതാന്‍ കോളേജിലെത്തിയ ആദര്‍ശ് ലക്ഷ്മിയെ ബലമായി ചേര്‍ത്ത് നിര്‍ത്തി ഇരുവരുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. രണ്ടും പേരും മരിച്ചു. പ്രണയപ്പകയുടെ പുറത്ത് ഏറ്റവും അടുത്തുണ്ടായ ഏതാനും കൊലപാതക സംഭവങ്ങള്‍ മാത്രമാണിത്. മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ നിരവധിയാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയേക്കാം എന്ന സാധ്യതയുമുണ്ട്. രണ്ടിലൊരാള്‍ക്ക് പ്രണയം തോന്നി എന്നതുകൊണ്ടോ ഒരിക്കല്‍ പ്രണയിച്ചിരുന്നു എന്നതുകൊണ്ടോ അപരന്‍റെ ഇഷ്ടത്തിന് വഴിപ്പെടണമെന്ന വാശി, തനിക്കല്ലെങ്കില്‍ മറ്റൊരാള്‍ക്കും വേണ്ട എന്ന നശീകരണ പ്രവണത ഒരിക്കലും പ്രണയത്തിന്‍റെ പേരില്‍ ന്യായീകരിക്കപ്പെടാന്‍ പാടില്ല. ഇരകളാക്കപ്പെടുന്നത് എപ്പോഴും പെണ്‍കുട്ടികളാണ്. എപ്പോഴാണ് നമ്മുടെ ആണ്‍കുട്ടികള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത് .പ്രണയം അവസാനിക്കുമ്പോള്‍ മറ്റൊരാളുടെ ജീവനെടുക്കുന്ന തരത്തിലേക്ക് പക എത്തുന്നത് ഏത് ഘട്ടത്തിലാണ്.എങ്ങനെയാണ് ഇതിന് തടയിടാനാവുക പ്രേമത്തിന്റെ നിർവചനം മാറി കിട്ടിയില്ലങ്കിൽ തട്ടുക