വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി വിച്ഛേദിച്ച സംഭവം ;പോലീസ് ബലം പ്രയോഗിച്ചു ;സ്ഥലത്തു സംഘർഷം
- 30/09/2021

വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി വിച്ഛേദിച്ച സംഭവം ;പോലീസ് ബലം പ്രയോഗിച്ചു ;സ്ഥലത്തു സംഘർഷം നെയ്യാറ്റിൻകര : ധനുവച്ചപുരം!, ഹൃദ്രോഗിയായ വ്യക്തിയുടെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി ജീവനക്കാർ മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ച സംഭവം ;സ്ഥലത്തു സംഘർഷം . ധനുവച്ചപുരം സ്വദേശി ജോര്‍ജ്ജിന്‍റെ വീട്ടിലെ വൈദ്യുതിയാണ് ഇന്ന് ഉച്ചയോടെ വിച്ഛേദിച്ചത്. വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞ് വച്ചത് സ്ഥലത്ത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. ജോര്‍ജ്ജ് കെഎസ്ഇബി വാഹനത്തിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ജോര്‍ജ്ജ് വൈദ്യുതി ബില്‍ കുടിശിക വരുത്തിയതിനാലാണ് കണക്ഷൻ വിച്ഛേദിക്കേണ്ടി വന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം കറണ്ട് കട്ട് ചെയ്ത KSEB ജീവനക്കാരെ നാട്ടുകാർ തടഞ്ഞുവച്ചു. പോലീസ് ബലം പ്രയോഗിച്ചു