തിരുവന്തപുരത്തു ബന്ദ് ;സമ്മിശ്ര പ്രതികരണം
- NewsDesk tvm Manoj
- 28/09/2021

തിരുവന്തപുരത്തു ബന്ദ് ;സമ്മിശ്ര പ്രതികരണം ............................................................................................................. തിരുവനന്തപുരം : കാർഷിക കരി നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും സംയുക്തമായി നടത്തിയ ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജില്ലയിൽ യിൽ സംഘടിപ്പിച്ച സമരം സമ്മിശ്രപ്രതികരണങ്ങളായിരുന്നു . അത്യാവശ്യക്കാർ വാഹങ്ങളുമായി നിറത്തിൽ ഇറങ്ങി .ബന്ദായതിനാൽ പലരും പുറത്തിറങ്ങിയില്ല .നെയ്യാറ്റിൻകരയിൽ നടന്ന യോഗം കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ കൺവീനർ സോളമൻ അലക്സ് അദ്ധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന കമ്മറ്റിയംഗം ജിഎൻ ശ്രീകുമാരൻ സ്വാഗതം ആശംസിച്ച യോഗത്തിൽ സിപി ഐ മണ്ഡലം സെക്രട്ടറി എഎസ് ആനന്ദ്കുമാർ, സിപിഐ(എം) ഏര്യ സെക്രട്ടറി ടി ശ്രീകുമാർ, നഗരസഭ ചെയർമാൻ പികെ രാജ് മോഹൻ, വി കേശവൻകുട്ടി, വി ഐ ഉണ്ണികൃഷ്ണൻ, കൊടങ്ങാവിള വിജയകുമാർ, വിഎസ് സജീവ് കുമാർ, കെ മോഹനൻ, എൻ എസ് ദിലീപ്, ബിഎസ് ചന്തു, കെ കെ ഷിബു, സുബാഷ്, ഗ്രാമം പ്രവീൺ, തലയിൽ പ്രകാശ്, മുരുകേശൻ ആശാരി, മുരളീധരൻനായർ, ആർ സുരേഷ് കുമാർ, വട്ടവിള ഷാജി, സി ഷാജി, സ്റ്റാൻലി ജോസ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു. ഫോട്ടോ: ബന്ദിൻ്റെ ഭാഗമായി നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച യോഗം കെ ആൻസലൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.