• 14 May 2025
  • Home
  • About us
  • News
  • Contact us

നാടുകടത്തൽ ദിനാചണവും സ്വദേശാഭിമാനി നൂസ് ചാനൽ വെബ്സൈറ്റിൻ്റെ ഉദ്ഘാടനവും മന്ത്രി ജി ആർ അനിൽനിർവഹിച്ചു

  •  
  •  28/09/2021
  •  


നാടുകടത്തൽ ദിനാചണവും സ്വദേശാഭിമാനി നൂസ് ചാനൽ വെബ്സൈറ്റിൻ്റെ ഉദ്ഘാടനവും മന്ത്രി ജി ആർ അനിൽ നിർവഹിച്ചു നെയ്യാറ്റിൻകര: നാടുകടത്തൽ ദിനാചണവും , സ്വദേശാഭിമാനി ന്യൂസ് ചാനൽ വെബ്സൈറ്റിൻ്റെ ഉദ്ഘാടനവും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു. രാവിലെ പത്തുമണിക്ക് നാടുകടത്തൽ ദിനാചണവു മായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിലെസ്മൃതിമണ്ഡപത്തിൽ ഹാരാർപ്പണം നടത്തിയശേഷം സ്വദേശാഭിമാനിയുടെ 111 മത് നാടുകടത്തൽ ദിനാചരണ വാർത്ത പ്രസിദ്ധീകരിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. സ്വതന്ത്ര മാധ്യമ പ്രവർത്തക കുലപതി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാമ ധേയത്തിൽ ജന്മനാടായ നെയ്യാറ്റിൻകരയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സ്വദേശാഭിമാനി ന്യൂസിന് പത്രധർമ്മം പുലർത്താൻ കഴിയട്ടെയെന്ന് ഉദ്ഘാടകൻ ആശംസിച്ചു. മാധ്യമ പ്രവർത്തകർ സത്യം സത്യമായും വാർത്തകൾ വളച്ചൊടിക്കാതെയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പിൻതുടർന്ന സ്വതന്ത്ര പത്രപ്രവർത്തന ശൈലി പിൻതുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വദേശാഭിമാനി പാർക്കിലെ സ്മൃതി മണ്ഡപത്തിനു മുന്നിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ മാധ്യമ പ്രവർത്തകൻ വി എസ് സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകരായ ഡി രതികുമാർ, രാകേഷ് എസ് പി, സജീവ് കണ്ണൻകര, മലയിൽ ഷാജി, വിജിൻ, മണികണ്ഠൻ മണലൂർ ,നെയ്യാറ്റിൻകര സജു, അരുൺ, കുന്നത്തുകാൽമണികണ്ഠൻ ,തൊഴുക്കൽ സുരേഷ് ,മോഹൻദാസ് തുടങ്ങി മാധ്യമപ്രവർത്തകരെ കൂടാതെ സമൂഹത്തിലെ നിരവധി പ്രമുഖർ പങ്കെടുത്തു. ഫോട്ടോ: നാടുകടത്തൽ ദിനാചണവും സ്വദേശാഭിമാനി ന്യൂസ് ചാനൽ വെബ്സൈറ്റിൻ്റെ ഉദ്ഘാടനവും മന്ത്രി ജി ആർ അനിൽ നിർവഹിക്കുന്നു.

Top News

വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar