ഒരേ സമയം നെയ്യാറ്റിൻകരയിലും മഞ്ചവിളാകത്തും ;കാറിനു തീ പടർന്നതിൽ ദുരൂഹതയുണ്ടോ
- Newsdesk tvm
- 21/09/2021

തിരുവനന്ത പുരം :നെയ്യാറ്റിൻകരയിലും മഞ്ചവിളാകത്തും ;കാറിനു തീ പടർന്നതിൽ....................................... ദുരൂഹതയുണ്ടോ ; ............................................................................................................................................................. നെയ്യാറ്റിൻകരയിലും മഞ്ചവിളാകത്തും കാറിന് തീപിടിച്ചു.ആദ്യം നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിനു മുന്നിലാണ് സംഭവം. ഇന്ന് വൈകുന്നേരം 4 മണിയ്ക്ക് ആലുംമൂടിനും ടിബി ജംഗ്ഷനും ഇടയിൽ വച്ചാണ് കാറിൻ്റെ ഡാഷ് ബോഡിൽ നിന്നും തീ പടർന്ന് പിടിച്ചത്. കാറിലുണ്ടായിരുന്ന അമ്പലത്തുറ - പൂന്തുറ സ്വദേശികളായ ജോയിയും യൂജിനും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു .ഇവരുടെ മൊബൈൽ ഫോൺ എടുക്കുവാൻ പോലും ഇവർക്ക് കഴിഞ്ഞില്ല .ഫോർഡ് ഇനത്തിൽ പെട്ട കാറിനാണ് തീ പടർന്നത് . ABS സംവിധാനങ്ങളുള്ള കാർ ആയിരുന്നു. കാറിൻറെ AC യുടെ അറ്റകുറ്റപ്പണിക്ക് ശേഷം എത്തിയതാണെന്നു സൂചനയുണ്ട് .ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സിൻ്റെ രണ്ട് വാഹനങ്ങളും ട്രാഫിക് പോലീസും സ്ഥലത്തെത്തി തീ അണച്ചു. നിരത്തിൽ വാഹനങ്ങൾ കുറവായതിനാൽ വലിയ അപകടം ഒഴിവായി.ഈ സംഭവം കഴിഞ്ഞു ഫയർ ഫോഴ്സ് തിരികെ പോകാൻ തുടങ്ങിയ സമയത്തു മഞ്ച വിളാ കത്തു നാനോ കാർ തീ പിടിച്ചതായി ഫയർ ഫോഴ്‌സിന് വിളി വന്നു .മഞ്ച വിളാ കത്തു നാനോ കാർ തീ പിടിച്ചസംഭവം വലിയ തീ പിടുത്തമായിരുന്നില്ലന്നു ഫ യർ ഫോഴ്സ് അറിയിച്ചു .ഒരേ സമയം രണ്ടു സ്ഥലത്തു കാറുകൾക്ക് തീ പടർന്നത് ദുരൂഹത യുണ്ടോ .എന്നാൽ മാരായമുട്ടം പോലീസ് കാറിനു തീ പിടിച്ചത് സമ്മന്ധിച്ചു വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് ആണ് മീഡിയയെ അറിയിച്ചത് .