നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ലഹരിവിമുക്ത ചികില്‍സാ കേന്ദ്രത്തിൽ രണ്ടാം ഘട്ടം
- Newsdesk tvm
- 09/09/2021

നെയ്യാറ്റിൻകര > സർക്കാരിൻ്റെ നൂറ്ദിന കർമ പദ്ധതിയുടെ ഭാഗമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ലഹരി വിമുക്ത ചികിൽസാ കേന്ദ്രത്തിൽ രണ്ടാം ഘട്ടം തിരുവനന്തപുരം ജില്ലയിലേക്കനുവദിച്ച കേന്ദ്രമാണ് കെ ആൻസലൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിലേക്ക് അനുവദിച്ചത്. വ്യാഴാഴ്ച വൈകിട്ട് എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി. സികെ ഹരീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എസ് സുരേഷ്ര് കുമാർ, സ്ഥിരം സമിതി ചെയർപേഴ്സൺ വിആർ സലൂജ, എക്സൈസ് കമ്മിഷണർ എസ് അനന്തകൃഷ്ണൺൻ, മുനിസിപ്പൽ ചെയർമാൻ പികെ രാജ്മോഹൻ, വൈസ് ചെയർപേഴ്സൺ പ്രിയാസുരേഷ്, അജിത തുടങ്ങിയവർ സംസാരിച്ചു. Caption : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച ലഹരിവിമുക്ത ചികില്‍സാ കേന്ദ്രം എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.