കഴക്കൂട്ടത്തും തിരൂരും പോലീസ് നിരപരാധികളെ പ്രതിയാക്കി .
- 30/08/2021

കഴക്കൂട്ടത്തും തിരൂരും പോലീസ് നിരപരാധികളെ പ്രതിയാക്കി ........................................ തിരുവനന്തപുരം;കഴക്കൂട്ടത്തെ പിങ്ക് പോലീസ് മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥയെ പിങ്ക് പൊലീസ് പട്രോളില്‍നിന്നു മാറ്റി. കൊല്ലം സിറ്റിയിലാണ് നിയമനം നൽകിയത്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. രജിത എന്ന പൊലീസ് ഉദ്യോഗസ്ഥ 15 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. തിരൂരിൽ യഥാർഥ പ്രതിയെ ഒഴിവാക്കി പോലീസ് കള്ളക്കേസെടുത്തു ജയിലിൽ അടക്കുകയാരുന്നു എന്ന് കോടതി വിട്ടയച്ച ശ്രീനാഥ് . പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ ഡിഎന്‍എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് കഴിഞ്ഞ 35 ദിവസമായി ജയിലില്‍ കഴിഞ്ഞ മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ ശ്രീനാഥിനു കോടതി ജാമ്യം അനുവദിച്ചത്. പ്ലസ്ടു വിദ്യാര്‍ഥിയായ ശ്രീനാഥിനെ സ്വന്തം ജാമ്യത്തിലാണ് പോക്സോ കോടതി വിട്ടയച്ചത്. തെറ്റ് ചെയ്തെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ. ചെയ്യാത്ത കുറ്റത്തിനു പേടിയില്ല.’– ശ്രീനാഥ് ഉറപ്പിച്ചു പറഞ്ഞു. ജയിൽവാസത്തിന് ആര് ഉത്തരം നൽകുമെന്ന് ശ്രീനാഥിന്റെ അമ്മാവൻ സുരേഷ് ചോദിച്ചു. പീഡനത്തിന് ഇരയായ പതിനേഴുകാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്‍ഡിലായത്. ശ്രീനാഥിന്‍റെ അപേക്ഷപ്രകാരം നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം നെഗറ്റീവായതോടെ മഞ്ചേരി പോക്സോ കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.കേരളത്തിൽ പോലീസ് കള്ളക്കേസുകൾ എടുക്കുന്നത് പതിവാകുന്നു