വൺവേയിലൂടെ കടന്ന് വന്ന ആംബുലൻസ് ബൈക്ക് യാത്രികനെ ഇടിച്ചിട്ടു
- Rathikumar.News desk tvm
- 27/08/2021

വൺവേയിലൂടെ കടന്ന് വന്ന ആംബുലൻസ് ബൈക്ക് യാത്രികനെ ഇടിച്ചിട്ടു.......................... തിരുവനന്തപുരം : വൺവേയിലൂടെ കടന്ന് വന്ന ആംബുലൻസ് ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനും റ്റി.ബി ജംഗ്ഷനും മധ്യ നഗരസഭയുടെ ഓഫീസിന് സമീപം ഇന്ന് രാവിലെ 10 മണിയോടെ അപകടം ഉണ്ടായത്. നെയ്യാറ്റിൻകര ആശുപത്രിയിൽ നിന്നും രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനായി വൺവേയിലൂടെ വരുകയായിരുന്നു അപകടത്തിൽ പെട്ട ആബുലൻസ് .മാറനല്ലൂർ ഭാഗത്തുനിന്ന് ജനറൽ ആശുപത്രിയിൽ കയറിയ ശേഷം പുറപ്പെട്ട ആംബുലൻസ് അമിത വേഗതയിലായിരുന്നു .വാർണിങ് ലൈറ്റോ ,അലാറമോ പ്രവർത്തിക്കാതെ വന്ന ചെറിയ ആംബുലൻസ് ടി.ബി ജംഗ്ഷൻ ഭാഗത്ത് നിന്നു വന്ന ബൈക്ക് യാത്രികനെ ഇടിച്ച് ഇടുകയായിരുന്നുഎന്ന് നാട്ടുകാർ . അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവിനെ നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് മാറ്റി .ആംബുലസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാർക്കും സാരമായി പരിക്കേറ്റിട്ടുണ്ട് . ചെറിയ ആംബുലൻസുകൾ അമിതവേഗത്തിൽ പോകുന്നത് അപകടങ്ങൾ വിളിച്ചുവരുത്തുന്നു ഇവ നിരോധിക്കുകയോ നിയന്ത്രിക്കുകയോ വേണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.