കോവിഡ് കാലത്ത് പ്രാവർത്തികമാകുന്നത് ഗുരു കല്പിതങ്ങൾ
- manikandan psla
- 25/08/2021
നെയ്യാറ്റിൻകര: കോവിഡ് 19 മഹാമാരിയാൽ നമ്മൾ പ്രാവർത്തികമാക്കുന്നത് ഗുരു കല്പിതങ്ങളാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം വി എസ് ബിനു അഭിപ്രായപ്പെട്ടു. 167 - മത് ശ്രീ നാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ് എൻ ഡി പി യോഗം 4678 നമ്പർ കുന്നത്തുകാൽ ശാഖയിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരു അരുതെന്നു വിലക്കിയതിനെയെല്ലാം നമ്മൾ അരികത്തിരുത്തുകകയാണ് ചെയ്തത്.ചിലവേറിയ ഉത്സവങ്ങൾ ഒഴിവാക്കാനും കൃഷി ഒരു ശീലമാക്കണമെന്നും ഒരു വിവാഹത്തിന് 10 പേർ മാത്രം മതിയെന്നും അത് ഗുരുകുലത്തിലോ ദേവാലയത്തിലോ വെച്ചു നടത്തണമെന്നും സ്ത്രീധനത്തിന്റെ ഇഷ്ടംപോലെയുള്ള കൊടുക്കൽ വാങ്ങൽ സന്താനങ്ങളെ വില്ക്കുകയും വാങ്ങുകയും ചെയ്യുന്നതിനു തുല്യമാനെന്നുമൊക്കെ ഗുരു നമ്മെ ഓർമ്മിപ്പിച്ചിട്ട് വർഷങ്ങളേറെയായി. എന്നാൽ പ്രവർത്തിയിൽ നാമെല്ലാം ഗുരു നിന്നകരാ കുകയായിരുന്നു. പക്ഷേ ഇതെല്ലാം കൊണ്ട് ഗുരുവിനോ ഗുരുധർമ്മത്തിനോ യാതൊന്നും സംഭവിക്കുകയില്ല. സംഭവിക്കുന്നതെല്ലാം ഇതൊക്കെ വരുത്തിയവർക്കുതന്നെയാണെന്നും അദ്ദേഹം ചൂടിക്കാട്ടി.ശാഖാ ചെയർമാൻ എം വിദ്യാധരന്റെ അദ്യക്ഷതയിൽ നടന്ന യോഗത്തിൽ കൺവീനർ കുന്നത്തുകാൽ മണികണ്ഠൻ സ്വാഗതമർപ്പിച്ചു.മുൻ സഹകരണ ഓംബുഡ്‌സ്മാൻ അഡ്വ.എ മോഹൻദാസ്,ബി ജെ പി പാറശാല നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.എം പ്രതീപ്, കുന്നത്തുകാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി കുമാർ എന്നിവർ ആശംസയർപ്പിച്ചു.എസ് ശ്രീകണ്ഠൻ കൃതജ്ഞത പറഞ്ഞു.യോഗനന്ദിരം ഗുരുപുഷ്‌പാഞ്‌ജലി,ചതയദിന പൂജ, പായസസാദ്യഎന്നിവയും ഉണ്ടായിരുന്നു. ചിത്രം: എസ് എൻ ഡി പി യോഗം 4678 നമ്പർ കുന്നത്തുകാൽ ശാഖയിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം വി എസ് ബിനു ഉത്‌ഘാടനം ചിത് സംസാരിക്കുന്നു.