പ്രസ്സ് ക്ലബ് സ്വാതന്ത്ര്യദിനം ആചരിച്ചു
- plavila Saju news desk nta
- 15/08/2021

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്കിലെ ദ്ര്യശ്യ,പത്രമാധ്യമ പ്രവർത്തകരുടെ മാതൃ സംഘടനയായ പ്രസ്സ് ക്ലബും ,കേരള ജേണലിസ്റ്റ് യൂണിയനും സംയുക്തമായി സ്വാതന്ത്രദിനമാചരിച്ചു. പ്രസ്സ് ക്ലബിനു മുന്നിലെ കൊടിമരത്തിൽ പ്രസ്സ് ക്ലബ് പ്രസിഡൻ്റ് വി.എസ് സജീവ് കുമാർ ദേശീയ പതാകയുയർത്തി. മൺമറഞ്ഞ കുറെ നല്ല മനസ്സുള്ള ദേശ സ്നേഹികളുടെ ത്യാഗത്തിൻ്റെ ഫലമായിട്ടാണ് ഇന്ന് നാമീ സ്വാതന്ത്രം അനുഭവിക്കുന്നത്. ആ ദിനത്തിൻ്റെ സ്മരണയ്ക്കാണ് എല്ലാ വർഷവും ആഗസ്റ്റ് 15 ന് സ്വാതന്ത്രദിനമായി ആചരിക്കുന്നത്. രാജ്യം സ്വാതന്ത്രം നേടി 75 വർഷമായിട്ടും ഇനിയും പല മേഖലകളിലും രാജ്യം മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഉദ്ഘാടകൻ പറഞ്ഞു. ഏതൊരു പരിരക്ഷയുമില്ലാത്ത പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നും പ്രസിഡൻ്റ് ആവശ്യപ്പെട്ടു. പ്രസ്സ് ക്ലബ് സെക്രട്ടറിയും മുതിർന്ന പത്രപ്രവർത്തകനുമായ ഡി രതികുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മാധ്യമ പ്രവർത്തകരായ രാകേഷ്SP, അനിൽ സഗര, ആർ സുരേഷ് കുമാർ,മലയിൽ ഷാജി, അഭിജിത്ത് ജയൻ, , വിജിൻ, കുന്നത്തുകാൽ മണികണ്ഠൻ, വെള്ളറട മോഹൻദാസ്, സജു,സാജൻ.ബിബി ,സജി വട്ടവിള ,എൻ ബി സുനിൽ,തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: പ്രസ്സ് ക്ലബ് പ്രസിഡൻ്റ് വിഎസ് സജീവ്കുമാർ ദേശീയ പതാക ഉയർത്തുന്നു.സെക്രട്ടറി ഡി രതികുമാറും മാധ്യമ പ്രവർത്തകരും സമീപം.