• 15 May 2025
  • Home
  • About us
  • News
  • Contact us

കോൺഗ്രസിൽ നിന്ന് എൻസിപിയിലേക്ക് പ്രവർത്തകരും നേതാക്കളും

  •  News desk tvm rathikumar
  •  12/08/2021
  •  


കോൺഗ്രസിൽ നിന്ന് എൻസിപിയിലേക്ക് പ്രവർത്തകരും നേതാക്കളും............................ തിരുവനന്തപുരം ;പ്രതിപക്ഷ പാർട്ടികളിൽ നിന്ന് എൻസിപിയിലേക്ക് പ്രവർത്തകരും നേതാക്കളും കൂട്ടമായി എത്തുന്നുവെന്ന് ജില്ലാ പ്രസിഡൻ്റ്. നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി പെരുമ്പഴുതൂരിൽ സംഘടിപ്പിച്ച നേതൃയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കവെ പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് തിരുപുറം ഗോപനാണ് പ്രവർത്തകരെ ഇക്കാര്യം അറിയിച്ചത്. ഗ്രൂപ്പുവഴക്കും തമ്മിലടിയും കാരണം മനസ്സു മടുത്ത നിരവധികോൺഗ്രസ് പ്രവർത്തകരും നേതാക്കളും ദേശീയ പ്രസ്ഥാനമായ എൻസിപി യിലേക്ക് ഒഴുകി എത്തുകയാണെന്ന് യോഗം ഉത്ഘാടനം ചെയ്തു സംസാരിച്ച എൻസിപിയുടെ തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ തിരുപുറം ഗോപൻ അറിയിച്ചു.വൈകാതെ ദേശീയ രാഷ്ടീയത്തിലെന്ന പോലെ കേരള സംസ്ഥാന രാഷ്ടീയത്തിലും എൻസിപി വൻ ശക്തിയായി വളർന്ന് വരുമെന്നും ഇതിനായി ബൂത്ത് വാർഡ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ കമ്മിറ്റികൾ രൂപീകരിച്ച് മുന്നോട്ട് പോകണമെന്നും ഉത്ഘാടന പ്രസംഘത്തിൽ പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യൻ ജനത ഉറ്റുനോക്കുന്നത് കരുത്തനായി പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ ആണെന്നു ജില്ലാ പ്രസിഡൻറ് പ്രവർത്തകരെ ഓർമിപ്പിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ പിസി ചാക്കോ പാർട്ടിക്ക് ഒരു പുത്തൻ ഉണർവ്വ് നൽകി എന്നും എല്ലാ മണ്ഡലങ്ങളിലും അടിയന്തരമായി 25 പേരിൽ കുറയാത്ത കമ്മിറ്റികൾക്ക് രൂപം നൽകുമെന്നും നിയോകമണ്ഡലം പ്രസിഡൻ്റ് അതിയന്നൂർ വേണുഗോപാലൻ നായർ അറിയിച്ചു.എല്ലാ മണ്ഡലങ്ങളിലും താൽക്കാലിക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു .ഇതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിലാകും മണ്ഡലം പ്രസിഡൻറുമാരെ പ്രഖ്യാപിക്കുകയെന്നും നിയോജക മണ്ഡലം പ്രസിഡൻ്റ് കൂട്ടിച്ചേർത്തു. നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡൻറ് അതിയന്നൂർ വേണുഗോപാലൻ നായരുടെ അദ്ധ്യതയിൽ കൂടിയ യോഗത്തിൽ ജനറൽസെക്രട്ടറി പെരുമ്പഴുതുർ സുനിൽകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ശ്രീ തിരുപുറം ഗോപന്റെ ഉത്ഘാടന പ്രസംഗത്തിന് ശേഷം സംസ്ഥാന നിർവ്വാഹസമതി അംഗം ശ്രീ ആറാലുംമൂട് മുരളീധരൻനായർ മണ്ഡലം കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി. ജില്ലാ ജനറൽ സെക്രെട്ടറി പാറശാല വിജയൻ,തിരുപുറം സൂര്യകാന്ത് വിവിധ പാർട്ടികളിൽ നിന്നും എൻസപി യിൽ ചേർന്നു പ്രവർത്തിക്കാൻ തയ്യാറായി വന്ന ശ്രീ കാരോട് ബി രാജൻ, അയിര വി മോഹനൻ, വ്ലാത്താങ്കകര ബി രാജേന്ദ്രൻ, പ്ലാമുട്ടുക്കട എ വിജയൻ, ഡി സൂര്യകാന്ത് തിരുപുറം, ഡി അനിൽകുമാർ തിരുപുറം, ജി ജയകുമാർ കുളത്തൂർ, എൻ സുനിതകുമാരി കുളത്തൂർ, സുകുമാരാൻ ഉച്ചക്കട, സുനിൽദത്ത്‌ തിരുപുറം എന്നിവരെ അനുമോദിച്ചു, നിയോജക മണ്ഡലം മീഡിയകോഡിനെറ്റർ സജീവ് വട്ടവിളയെ യോഗത്തിന് പരിചയപെടുത്തി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രാമപുരം ശ്രീകുമാർ നന്ദിപറഞ്ഞു.

Top News

വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar