ബന്ധങ്ങൾ ഊട്ടി ഉറപ്പിച്ചു KSRTC യുടെ ബോണ്ട് സർവീസ്
- Rathikumar.D News desk tvm
- 14/08/2021

ബന്ധങ്ങൾ ഊട്ടി ഉറപ്പിച്ചു KSRTC യുടെ ബോണ്ട് സർവീസ് Trivandrum ; KSRTC യുടെ ചരിത്രത്തിൽ ആദ്യമായ് സ്ഥിരം യാത്രക്കാരെ കൃത്യ സമയത്തു ലക്ഷ്യസ്ഥാനത്തു എത്തിക്കാനായി ബോണ്ട് സർവീസ് ആദ്യമായി ആരംഭിച്ച നെയ്യാറ്റിൻകരയിൽ നിലവിൽ നാലു ബോണ്ട് സെർവീസുകൾ വിജയകരമായി നടന്നു വരുന്നു. Ksrtc യുടെ ബോണ്ട് വാട്സ്ആപ്പ് കൂട്ടായ്മയിൽ ആരംഭിച്ച കൂട്ടുകെട്ട് വൈവിധ്യങ്ങളായ ആഘോ ഷങ്ങൾ നടത്തിവരുന്നു. രാവിലത്തെ യാത്രയിൽ കിട്ടുന്ന ഉന്മേഷം ഓഫീസ് ജോലികൾക്കു ഉണർവ് പ്രദാനം ചെയ്യുന്നതായി യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. ബസിലെ സംഗീതസംവിധാനം ഇഷ്ടഗാനങ്ങൾ കേട്ട് മുഷിവില്ലാതെയുള്ള യാത്ര ഉത്സാഹയാത്രകൾ ആയി മാറുന്നു. ഏറ്റവും ഒടുവിൽ ബോണ്ട് 2 വിലെ യാത്രക്കാരുടെ മക്കളിൽ +2, sslc ഉന്നത വിജയം നേടിയവരെ നെയ്യാറ്റിൻകര ഡിപ്പോ പരിസരത്ത് വച്ചു ആദരിക്കുകയും ചെയ്തു. അനുമോദനയോഗം നെയ്യാറ്റിൻകര യൂണിറ്റ് ഓഫീസർ S. മുഹമ്മദ് ബഷീർ ഉത്‌ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ ചന്ദ്രബാബു, ഷീല, ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ T I സതീഷ് kumar, ബോണ്ട് കോഓർഡിനേറ്റർ സുശീലൻ മണവാരി, സുരേഷ് കുമാർ, യൂണിയൻ പ്രതിനിതിമാരായ N K രഞ്ജിത്, S G രാജേഷ്, K രാജേഷ്, കണ്ടക്ടർമാരായ R S സബിൻ, M S സജികുമാർ, ഡ്രൈവര്മാരായ രജിത് പ്രസാദ്, V ഗോപകുമാർ തുടങ്ങിവർ ആശംസകൾ നേർന്നു. തുടർന്ന് മധുരപലഹാര വിതരണവും നടന്നു. ശാരീരികമായ അകലം പാലിക്കേണ്ട ഘട്ടത്തിലും മാനസികമായ അടുപ്പം സൂക്ഷിക്കുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും ആത്മബന്ധം പരക്കെ പ്രസംശിക്കപ്പെട്ടു. …