മഹാമാരി കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് NARD ഇന്റെ കൈത്താങ്ങ്.
- ABHIJITH TVM News DESK
- 06/08/2021

മഹാമാരി കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് നാർഡിന്റെ കൈത്താങ്ങ്................................. തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്ത് വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നതിനായി സമൂഹത്തിന്റെ സഹായവും അനിവാര്യമായിരിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. നെയ്യാറ്റിൻകര അസോസിയേഷൻ ഓഫ് റൂറൽ ഡവലപ്‌മെന്റ് "നാർഡ് " ന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിലെ നിർദ്ധനരായഅൻ പത് വിദ്യാർത്ഥികൾക്ക് നല്കിയ സ്മാർട്ട് ഫോൺ വിതരണത്തിന്റെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം നാർഡ് ചെയർമാൻ ജെ ജോസ് ഫ്രാങ്ക്ളിൻ അദ്യക്ഷത വഹിച്ചു. മുൻ ആരോഗ്യ ദേവസ്വം വകുപ്പ്മന്ത്രി അഡ്വ.വി.എസ് ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ പി.കെ രാജ് മോഹൻ . നിംസ് മെഡിസിറ്റി എം ഡി ഡോ: ഫൈസൽ ഖാൻ , കെ.പി സി സി സെക്രട്ടറിമാരായ എസ്.കെ. അശോക് കുമാർ , ആർ വത്സലൻ , നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.കെ.ഷിബു, ഡോ: സാദത്ത് കൗൺസിലർ ഷിബു രാജ് കൃഷ്ണ, മുൻ നഗരസഭ ചെയർമാൻ റ്റി സുകുമാരൻ , വി.കെ അവനീന്ദ്ര കുമാർ , വി ശ്രീധരൻ നായർ. നാർഡ് കോ-ഓഡിനേറ്റർ വിനീത് കൃഷ്ണ സെക്രട്ടറി ഇളവ നിക്കര സാം കൺവീനർ കെ രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.