• 15 May 2025
  • Home
  • About us
  • News
  • Contact us

യൂത്ത് കോൺഗ്രസ് നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകി

  •  suresh news desk TVM
  •  16/07/2021
  •  


യൂത്ത് കോൺഗ്രസ് നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകി......................................... തിരുവനന്തപുരം;നെയ്യാറ്റിൻകരയിലെ നിർധന കുടുംബത്തിന് യൂത്ത് കോൺഗ്രസ് വീട് നിർമിച്ചുനൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിലെ നിർധന കുടുംബത്തിന് നിർമിച്ചുനൽകിയ വീടിൻറെ താക്കോൽദാനം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ശ്രീ ഉമ്മൻചാണ്ടി നെയ്യാറ്റിൻകരയിൽ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായിട്ടാണ് നിർധന കുടുംബത്തിന് നെയ്യാറ്റിൻകരയിൽ വീട് ഒരുങ്ങിയത്. നെയ്യാറ്റിൻകര അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ മോഹനൻ ലീല ദമ്പതികൾക്കാണ് യൂത്ത് കോൺഗ്രസ് വീട് ഒരുക്കിയത് .കോവിഡ് കാലഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് യൂത്ത് കോൺഗ്രസ് യൂത്ത്കെയർ പദ്ധതിക്ക് തുടക്കം കുറിച്ചത്. 2021 ജനുവരി 11ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ശ്രീ ഷാഫി പറമ്പിൽ തറക്കല്ലിട്ട വീട് ആറു മാസം കൊണ്ട് നിനോ അലക്സിന്റെ നേത്യപണിത്വത്തിൽ പൂർത്തീകരിച്ചു. യൂത്ത് കോൺഗ്രസ് നടത്തിവരുന്ന യുത്ത്കെയർ പ്രവർത്തനങ്ങൾ പ്രശംസിച്ചുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി വീടിന്റെ താക്കോൽദാന ചടങ്ങിൽ സംസാരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ നടത്തിവരുന്ന കാരുണ്യ പ്രവർത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു. കോവിഡ കാലഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് യൂത്ത് കോൺഗ്രസിൻറെ യുത്ത് കെയർ പദ്ധതി അനുഗ്രഹമാണെന്നും അദ്ദേഹം പറയുകയുണ്ടായി ഈയൊരു പ്രവർത്തനം ഇനിയും തുടരണമെന്നും ജനങ്ങൾക്ക് ഇത്തരത്തിലുള്ള മാതൃകാപരമായ പ്രവർത്തനങ്ങളാണ് ആവശ്യമെന്നും താക്കോൽദാനചടങ്ങിൽ ഉമ്മൻചാണ്ടി രേഖപ്പെടുത്തി.കെപിസിസി ജനറൽ സെക്രട്ടറി ശ്രീ തമ്പാനൂർ രവി മുഖ്യ അതിഥിയായി, കമുകിൻകോട് ഇടവക വികാരി ഫാദർ ജോയ് മത്യാസ് ,കെപിസിസി സെക്രട്ടറി എസ് കെ അശോക് കുമാർ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അവനീന്ദ്ര കുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ചെങ്കൽ റെജി , യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വി ആർ പ്രമോദ് , പഞ്ചായത്ത് പ്രസിഡണ്ടുമാരായ രാജേന്ദ്രൻ നായർ, വി പി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

Top News

വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar