• 13 June 2025
  • Home
  • About us
  • News
  • Contact us

ജനറൽ ആശുപത്രിയിലെ തണൽ മരങ്ങൾ മുറിച്ചു കടത്താൻ നീക്കം എതിർപ്പുമായി പരിസ്ഥിതി പ്രവർത്തകരും ,കോൺഗ്രസ്സും

  •  abhijith tvm news desk
  •  16/07/2021
  •  


ജനറൽ ആശുപത്രിയിലെ തണൽ മരങ്ങൾ മുറിച്ചു കടത്താൻ നീക്കം എതിർപ്പുമായി പരിസ്ഥിതി പ്രവർത്തകരും ,കോൺഗ്രസ്സും.................................... നെയ്യാറ്റിൻകര ;നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ തണൽ മരങ്ങൾ മുറിച്ചു കടത്താൻ നീക്കം;തണൽ മരം മുറിക്കരുതെന്നു പരിസ്ഥിതി പ്രവർത്തകരും ,കോൺഗ്രസ്സും .അഞ്ചു തണൽ മരങ്ങളാണ് മുറിച്ചു മാറ്റാൻ നീക്കം നടക്കുന്നതെന്ന് ആക്ഷേപമുള്ളത്‌ .വര്ഷങ്ങളായി ആശുപത്രിയുടെ മുന്നിൽ തണലിനു വേണ്ടി നാട്ടു വളർത്തിയതാണ് ഈ മരങ്ങൾ .ഒരിക്കൽ പോലും മര ച്ചില്ല വീണ് ഒരു അപകടം പോലും ഉണ്ടായിട്ടില്ല .ഭൂമാഫിയായും ബ്ലേഡ് മാഫിയായുമാണ് ഇതിനു പിന്നിലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു .ആശുപത്രിയിൽ എത്തുന്ന നൂറു കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ധാരാളം ഓക്‌സിജനും ,തണലും നൽകിയാണ് ഈ മരങ്ങൾ നിലകൊള്ളുന്നത് . രാത്രികാലങ്ങളിൽ നിരവധി ദേശാടനക്കിളികളടക്കം പക്ഷികളുടെ ആവാസകേന്ദ്രമാണ് .എലെക്ട്രിസിറ്റി ബോർഡും , താലൂക് അധികാരികളും ,വനം വകുപ്പും ,ഫയർ ഫോഴ്‌സും ചേർന്ന് ആണ് മരം മുറിക്കു വാൻ കെണിയൊരുക്കിയിരിക്കുന്നതു .അടുത്തിടെ മുട്ടിൽ മരം മുറിക്കൽ വിവാദമായിരിക്കെ സർക്കാരിനെ ഇത് ബാധിക്കുമെന്നുറപ്പാണ് . ഭൂമാഫിയായും ബ്ലേഡ് മാഫിയായുമാന് സർക്കാർ ഏജൻസികളെ കൊണ്ടു മരത്തിനു കോടാലിവയ്ക്കാൻ ഉത്തരവ് ഉണ്ടാക്കിയെടുത്തതെന്നു നെയ്യാറ്റിൻകര അശുപത്രി സംരക്ഷണ സമിതി സെക്രട്ടറി സത്യശീലൻ്റ ആക്ഷേപം നിലനിൽക്കുന്നുണ്ട് .ഇ തു സംബന്ധിച്ച്അപകടം ഉണ്ടാകാതിരിക്കാൻ തണൽ മരങ്ങളുടെ ശിഖരങ്ങൾ ക്രോപ്പ് ചെയ്‌താൽ പോരേയെന്നു പരിസ്ഥിതി പ്രവർത്തകർ ആരായുന്നു .നെയ്യാറ്റിൻകര ജെനെറൽ ആശുപത്രിയുടെ പിറകിൽ പോലീസ് സമുച്ചയത്തിന്റെ മുന്നിലായി അപകടാവസ്ഥയിൽ നിൽക്കുന്ന ഞാറ മരം ശിഖരങ്ങൾ കോതിയ നിലയിൽ നിലകൊള്ളുമ്പോളും .നെയ്യാറ്റിൻകര ജെനെറൽ ആശുപത്രിയിലെ തണൽ മരം മുറിച്ചു മാറ്റാൻ ആശുപത്രി അധികൃതർ തിടുക്കം കൂട്ടുന്നതെന്നു വിവിധ റെസിഡന്റ്‌സ് അസോസിയേഷനും ചോദിക്കുന്നു .ആശുപത്രി ജീവനക്കാരുടെ കാറുകൾ പാർക്കു ചെയ്യാൻ കാർ ഷെഡ്ഡ് നിർമ്മിക്കാനാണ് മരങ്ങൾ മുറിച്ചുമാറ്റുന്നതെന്ന് മറ്റൊരാക് േക്ഷപം.ആശുപത്രി സൂപ്രണ്ടാണ് ഇതിനു മുൻകൈ എടുക്കുന്നതെന്നു കോൺഗ്രസ് ഇന്റെ ആക്ഷേപം .തിക്ഷേതത്തിൽ പ്രെസിഡെന്റ് അവനീന്ദ്രൻ ,ജില്ലാ സെക്രെട്ടറി സുമകുമാരി ,സുഗുണൻ,ഊരൂട്ടുകല സുരേഷ് തുടങ്ങിയവർ പങ്കെടുത്തു .

Top News

എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar

To Top