• 15 May 2025
  • Home
  • About us
  • News
  • Contact us

കോവിഡു് വന്നാൽബന്ധുക്കൾഅറച്ചു നില്ക്കുമ്പോൾ;ഒപ്പമുണ്ട് കൊവിഡ് ബ്രിഗേഡ്.24 Hrs

  •  rathikumarNews DeskTvm
  •  04/07/2021
  •  


കോവിഡു് രോഗം വന്നാൽ ബന്ധുക്കൾ അറച്ചു നില്ക്കുമ്പോൾ:........................ ഒപ്പമുണ്ട് കൊവിഡ് ബ്രിഗേഡ്.24 Hrs................................................... 50 ദിവസം പിന്നിട്ടു ......................................................................... നെയ്യാറ്റിൻകര:കോവിഡു് രോഗം വന്നാൽ ബന്ധുക്കൾ പോലും അറച്ചു നില്ക്കുമ്പോൾ: ഓരോ രോഗികൾക്കൊപ്പം 24 മണിക്കൂറും സേവന സന്നദ്ധരായി നിലയുറപ്പിച്ചു നിൽക്കുകയാണ് നെയ്യാറ്റിൻകരയിലെ കൊവിഡ് ബ്രിഗേഡ്.നൂറു കണക്കിന് ചുറുചുറുക്കുള്ള യുവാക്കളാണ് ഇതിനു പിന്നിൽ ബൈക്കിലും ,കാറിലും കോവിഡു് രോഗികളെ അനുഗമിച്ചും ,ആവശ്യമുള്ള സഹായങ്ങൾ എത്തിച്ചും 24 മണിക്കൂറും പ്രവർത്തനം തുടരുകയാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനായി രൂപീകരിച്ച കൊവിഡ് ബ്രിഗേഡ് - സന്നദ്ധ സേന അൻപത് ദിവസം പൂർത്തിയാക്കുകയാണ്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്ന മേയ് മധ്യത്തോടെയാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മൂന്ന് വാർഡുകളിലായി 90 കിടക്കകളും 9 ഐസിയു വാർഡുകളും ഉൾപ്പെടെ ചികിത്സക്ക് കൂടുതൽ സൗകര്യമൊരുക്കിയത്. ആ ഘട്ടത്തിൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ സഹായിക്കാനായാണ് "കൂടെയുണ്ട് നെയ്യാറ്റിൻകര - കൈവിടില്ല കെ ആൻസലൻ" എന്ന ടാഗ് ലൈനുമായി ഒരു സന്നദ്ധ സേന രൂപീകരിച്ചത്. കെ ആൻസലൻ MLA യുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുത്തത്. മെയ് 17 മുതൽ സന്നദ്ധ സേന പ്രവർത്തനം ആരംഭിച്ചു. രാവിലെ 8 മുതൽ 2 മണി വരെയും 2 മണി മുതൽ വൈകുന്നേരം 8 മണി വരെയും 2 ഷിഫ്റ്റ് ആയാണ് സന്നദ്ധ സേന പ്രവർത്തിക്കുന്നത്. ഓരോ ഷിഫ്റ്റിലും വാർഡിൽ 2 പേരും ഐസിയു വിൽ ഒരാളും വാർഡിന് പുറത്ത് സാധനങ്ങൾ വാങ്ങിച്ചു കൊടുക്കാനായി ഒരാളും കൊവിഡ് ഒപി യിൽ ഒരാളും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരാളും എന്ന നിലയിൽ 6 പേർ വീതം പ്രവർത്തിക്കുന്നു. രോഗത്തിന്റെ പ്രത്യേകത കാരണം കൂട്ടിരുപ്പുകാർ അനുവദനീയമല്ലാത്തതിനാൽ കൂട്ടിരുപ്പുകാർ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഈ സന്നദ്ധ സേനയാണ് ഏറ്റെടുത്തു നടത്തിയത്. മൂന്ന് നേരവുമുള്ള ഭക്ഷണവും രണ്ടു നേരം ചായയും രോഗികൾക്ക് എത്തിക്കുക, ആവശ്യത്തിന് കുടിവെള്ളം ഓരോ രോഗിക്കും എത്തിക്കുക , രോഗികൾ ആവശ്യപ്പെടുന്ന പഴ വർഗ്ഗങ്ങൾ ഉൾപ്പെടെയുള്ളവ പുറത്തു നിന്നും വാങ്ങി കൊടുക്കുക, Xray പോലുള്ള ഇൻവെസ്റ്റിഗേഷൻസിന് രോഗിയെ കൊണ്ട് പോകാൻ സഹായിക്കുക, ഓക്സിമീറ്റർ റീഡിങ് എടുക്കുന്നതിനും മറ്റും ആരോഗ്യ പ്രവർത്തകരെ സഹായിക്കുക എന്നിങ്ങനെയുള്ള ജോലികളാണ് ഈ സന്നദ്ധ പ്രവർത്തകർ ചെയ്യുന്നത്. കൊവിഡ് രൂക്ഷമായ നാളുകളിൽ ഓക്സിജൻ സിലിണ്ടറുകൾ വാർഡുകളിൽ എത്തിക്കുന്നതിനും വണ്ടികളിൽ ലോഡ്/ അൺലോഡ് ചെയ്യുന്നതിനും സന്നദ്ധ പ്രവർത്തകർ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നു . ഇന്ന് വരെ സന്നദ്ധ സേന 525 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു . യാതൊരു പ്രതിഫലവും സ്വീകരിക്കാതെയാണ് ഈ സന്നദ്ധ സേന പ്രവർത്തിക്കുന്നത്. രോഗികളുടെ രോഗ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കുന്നതിനും മറ്റ് സഹായങ്ങൾ നൽകുന്നതിനായി ഒരു ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്.ഇവർക്ക് ഇൻഷ്വറൻസ് ,മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല . ഇതിന് പുറമെ കൊവിഡ് രോഗികൾക്ക് യാത്ര സൗകര്യമൊരുക്കാനായി ദിവസവും രണ്ടു വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. അർഹരായവർക്ക് സൗജന്യമായാണ് യാത്ര സൗകര്യം നൽകുന്നത്. ഇതിനോടകം 117 സൗജന്യ യാത്രകൾ നടത്തി കഴിഞ്ഞു. മണ്ഡലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോവുകയാണ്. പ്രാദേശിക നിയന്ത്രണങ്ങളുടെ പട്ടികയിൽ നിലവിൽ നെയ്യാറ്റിൻകര നഗരസഭ സി കാറ്റഗറിയിലും കുളത്തൂർ, അതിയന്നൂർ, ചെങ്കൽ, തിരുപുറം പഞ്ചായത്തുകൾ ബി കാറ്റഗറിയിലും കാരോട് പഞ്ചായത്ത് എ ക്യാറ്റഗറിയിലുമാണ്. വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും വാർഡ് തലത്തിലും വാക്സിനേഷൻ പുരോഗമിക്കുന്നു. രോഗ പകർച്ച കൂടുതലുള്ള പ്രദേശങ്ങളിൽ രോഗ വ്യാപനം കണ്ടു പിടിക്കാൻ കൂടുതൽ ടെസ്റ്റിംഗ് നടത്തുന്നുണ്ട്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഇന്നത്തെ കണക്കനുസരിച്ച് 85 പേരും നെയ്യാറ്റിൻകര CFLTC യിൽ 19 പേരും ചികിത്സയിലുണ്ട്.

Top News

വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar