നെയ്യാറ്റിൻകര പോലീസിന് ജനകീയ മുഖം:ഹീറോ ശ്രീകുമാർതന്നെ
- rathikumarNews DeskTvm
- 29/06/2021

നെയ്യാറ്റിൻകര പോലീസിന് ജനകീയ മുഖം: ഹീറോ ശ്രീകുമാർതന്നെ......................................................... തിരുവനന്തപുരം: നെയ്യാറ്റിൻകര പോലീസിന് ജനകീയ മുഖം. ഹീറോ ശ്രീകുമാർതന്നെ.മലയാള സിനിമയിലെ ആക്ഷൻ ഹീറോ ബിജു വിലെ നിവിൻ പോളി സിനിമയിൽഎസ്‌ഐ ആയിരിക്കെ തുടങ്ങിവച്ച കാര്യങ്ങൾ നെയ്യാറ്റിൻകരപോലീസ് സ്റ്റേഷനിൽസിഐ ആയിരിക്കെ പി . ശ്രീകുമാർ നടപ്പിൽ വരുത്തിയോ എന്ന് പോലും നാട്ടുകാർ സംശയിക്കുന്നു.ഇത്തരത്തിൽ നെയ്യാറ്റിന്‍കര പോലീസിനു ജനകീയമായ മുഖം കിട്ടിയ സന്തോഷത്തിലാണ് പ്രദേശവാസികൾ.കുറെ നാളായി ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥരുടെ ആഗ്രഹമായിരുന്നു നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷന്‍ മാറ്റത്തിൻറെ പാതയിലെത്തിക്കണമെന്ന് .എലെക്ഷൻ വന്നതോടെ മാസങ്ങൾക്കു മുൻപ് സി.ഐ.പി.ശ്രീകുമാർ നെയ്യാറ്റിന്‍കര പോലീസ് സ്റേഷനിൽ സി.ഐആയി ചുമതലയേറ്റെടുക്കുന്നത്.ആലപ്പുഴ ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ ഈയുവാവ് തിരുവനന്തപുരം തുടങ്ങി തെക്കൻ ജില്ലകളിൽ സേവനംനടത്തിയിട്ടുണ്ട്.വിജിലസ്,ക്രൈം ബ്രാഞ്ച്,തുടങ്ങി ആലപ്പുഴയിലെ ചേർത്തലയിൽ നിന്ന് ഒടുവിൽ എലെക്ഷനുമായി ബന്ധപ്പെട്ടാണ് നെയ്യാറ്റിൻകരയിൽ എത്തുന്നത് .ഒടുവിൽ .സി.ഐ ആയി നെയ്യാറ്റിൻകരയിൽ.ഈ രണ്ടാം കോവിടിന്റെ വരവോടെ കോവിഡു നിയ ന്ത്രി ക്കുന്നതിൽശ്രീകുമാറും ,എസ്‌ഐ ആദർശും ചേർന്ന് എടുത്ത കടുത്ത നിയന്ത്രണങ്ങൾ ചിലരെ ആദ്യ ഘട്ടത്തിൽ ചൊടിപ്പിച്ചെങ്കിലും പിന്നീട് അതിനു വേണ്ട അംഗീകാരം നല്കുകയാണുണ്ടായത് . പൊതുപ്രവർത്തകരുടെയും,മാധ്യമ പ്രവർത്തകരുടെയും ,വ്യാപാരിവ്യവസായികളുടെയും ,വിവിധ സന്നദ്ധപ്രവർത്തകരുടെയും,സഹായത്തോടെ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷന് ജനകീയ മുഖം ലഭിക്കുവാൻ ശ്രീകുമാർ ശ്രമം തുടങ്ങി .പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തുന്നവര്‍ക്ക് മാന്യമായ സമീപനവും നീതിയും ഉറപ്പാക്കുന്നതിനുള്ള ശ്രദ്ധ ശ്രീകുമാറിനെ വ്യത്യസ്തനാക്കിയിരുന്നു. കുറ്റവാളികളോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ശ്രീകുമാറിനു പോലീസ് സേനയിലും സാധാരണക്കാര്‍ക്കിടയിലും നല്ലമതിപ്പായിരുന്നു.കീഴ് ഉദ്യോഗസ്ഥരോട് ഉള്ള മാന്യമായ പെരുമാറ്റം ,കള്ളവാറ്റു കഞ്ചാവ് ,നെയ്യാറ്റിൻകരയിലെ സരിതാ തട്ടിപ്പു കേസ് ,മറ്റുനിരവധിക്കേസുകളിലും നടപടികൾകൈക്കൊള്ളുകയും,സ്റ്റേഷനിൽ തീർപ്പാക്കാനുള്ള നൂറു കണക്കിന് ക്കേസിലും ശക്തമായ നടപടികൾ കൈക്കൊണ്ട ചരിത്രമാന് ശ്രീകുമാറിന് . ഡി.വൈ.എസ്.പി.ബിനുവിന്റെയും റെയും,എസ്.ഐ ആദർശിന്റെയും ,ട്രഫിക് എസ് ഉണ്ണിക്കൃഷ്ണന്റെയും ,ക്രിസ്റ്റി ,അജിത് തുടങ്ങി പോലീസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകരുടെയും ,സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ മാരായ അയ്യപ്പൻ നായർ ,ട്രാഫിക് വാർഡന്മാരുടെയും , എസ്പി ഓ മാർ ,ട്രെയിനീ പോലീസുകാർ തുടങ്ങിയവരുടെ ആത്മാര്‍ത്ഥമായ സഹകരണമാണ് തന്‍റെ വിജയത്തിനു പിന്നിലെന്ന് കുറ്റവാളികളുടെ പേടി സ്വപ്നമായ പി .ശ്രീകുമാർ പറയുന്നത്.ഇവിടെ പരാതി കൊടുക്കാനും വിവരങ്ങള്‍ ധരിപ്പിയ്ക്കാനും ഇടനിലക്കാരുടെ ആവശ്യമില്ല.സിഐ.യെ ഏത് സമയത്തും സാധാരണക്കാര്‍ക്കു നേരിട്ട് കാണാം,ഫോണില്‍ വിളിക്കാം . സഹായവുമായി നെയ്യാറ്റിൻകര പോലീസ് ടീം റെഡി.പരാതികള്‍ കാലതാമസമില്ലാതെ പരിഹരിക്കുന്നു.എന്നാൽ ചില കേസുകളിൽ ഉന്നതരുടെ ഇടപെടൽ വിഭലമായതായി ചിലർക്ക് പരാതിയുണ്ട് .നിയമം നടപ്പിലാക്കുമ്പോൽ ഇത്തരം വിഷയങ്ങൾ സ്വാഭാവികമാണെന്നു ശ്രീകുമാർ പറയുന്നു . കേസുകൾ കുറഞ്ഞതോടെ പോലീസ് സ്റ്റേഷന് സമീപത്തെതട്ടുകടയും പൂട്ടി.സ്റ്റേഷന്‍ പരിധിയിലെ കഞ്ചാവ് വില്പന,വ്യാജചാരായ നിര്‍മ്മാണം,സ്പിരിറ്റ് കടത്ത് ,പാന്‍മസാലകച്ചവടം തുടങ്ങിയ സാമൂഹ്യ വിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു ശ്രീകുമാർ .സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും മോഷണങ്ങളും കുറഞ്ഞത് നെയ്യാറ്റിൻകര പോലീസിനു അഭിമാനകരമായ നേട്ടമാണ് . കൊടിയുടെ നിറമനുസരിച്ചുള്ള പരാതി പരിഹാരത്തിനു ഇവിടെ അറുതിയായി . .ഗുണ്ടാസംഘങ്ങള്‍,അനധികൃത പാറക്വോറികള്‍,ബ്ലേഡ് മാഫിയ,പൊതുനിരത്തിലെ അതിക്രമങ്ങള്‍,വാഹനങ്ങളുടെ ഓവര്‍ സ്പീഡ് , അയല്‍സംസ്ഥാനത്തുനിന്നുള്ള കളളക്കടത്ത് തുടങ്ങിയവയെ അമര്‍ച്ച ചെയ്യുന്നതിന് നെയ്യാറ്റിൻകര പോലീസ് കര്‍ശനനടപടിയെടുത്തു.നെയ്യാറ്റിൻകര നിവാസികളുടെ സ്വൈര ജീവിതം നിലനിര്‍ത്തുന്നതിനും, നിയമ സംരക്ഷണംനൽകാനും ഇനി സി.ഐ. ശ്രീകുമാറും ,ആദർശും ഉണ്ടാകില്ല.കോവിഡ് പ്രസരണം കുറയുന്നതോടെ വരും ദിവസങ്ങളിൽ ഇവർക്ക് സ്ഥാനമാറ്റം ഉണ്ടാകുമെന്നാണ് സൂചനയുണ്ട് .ഇനിയിവരുടെ സേവനം ആലപ്പുഴ ,പതനം തിട്ട ജില്ലയിലുള്ളവർക്കു ലഭിക്കു മെന്നാണ് ഏറ്റവും പുതിയ വിവരം . . ഫോട്ടോ : നെയ്യാറ്റിൻകര സി.ഐ.ശ്രീകുമാറും എസ്‌ഐ ആദർശും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ