എൽഡി എഫിൻറെ വളർച്ചയിൽഗൗരിയമ്മയുടെ സംഭാവനകൾനിസ്തൂലം;ഫിറോസ് ലാൽ
- NewsDesk tvm Rathikumar
- 27/06/2021
എൽ ഡി എഫിൻറെ വളർച്ചയിൽ ഗൗരിയമ്മയുടെ സംഭാവനകൾ നിസ്തൂലം . ഫിറോസ് ലാൽ തിരുവനന്തപുരം :എൽ ഡി എഫ് ൻറെ വളർച്ചയിൽ ഗൗരിയമ്മയുടെ സംഭാവനകൾ നിസ്തൂലമാണെന്ന് എൽ ഡി എഫ് ജില്ലാ കൺവീനർ ഫിറോസ് ലാൽ . അഭിപ്രായപ്പെട്ടു. ജനാതിപത്യ സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നന്തൻകോട് കെ ആർ ഗൗരിയമ്മ നവതി മന്ദിരത്തിൽ വച്ച് ഇന്നലെ നടന്ന ഗൗരിയമ്മയുടെ 103 - മത് ജന്മദിന അനുസ്മരണ യോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രാക്കുളം കെ മോഹനന്റെ അദ്യക്ഷതയിൽ നടന്ന യോഗത്തിൽ ജെ എസ് എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. അജികുമാർ സ്വഗതമർപ്പിച്ചു. കോർപ്പറേഷൻ കൗൺസിലർ സുരകുമാരി,നെടുമം ജയകുമാർ, വി എസ് മാത്യു,കുന്നത്തുകാൽമണികണ്ഠൻ,പള്ളത്ത് ദിവാകരൻ, സി കെ രാഘവൻ എന്നിവർ ആശംസയർപ്പിച്ചു. കൊറ്റാമം ചന്ദ്രകുമാർ നന്ദി പറഞ്ഞു. ചിത്രം: ജെ എസ് എസ് തിരുവന്തപുരം ജില്ലാ കമ്മറ്റി നന്തൻകോട് കെ ആർ ഗൗരിയമ്മ നവതി മന്ദിരത്തിൽ സംഘടിപ്പിച്ച ഗൗരിയമ്മയുടെ 103 - മത് ജന്മദിന അനുസ്മരണ യോഗം ഫിറോസ് ലാൽ ഉത്‌ഘാടനം ചെയ്യുന്നു.







