പുന്നക്കാട് ചാരായം പിടികൂടിയ സംഭവം;അന്ന്വേഷണം തുടങ്ങി
- news desk tvm
- 15/06/2021

പുന്നക്കാട് ചാരായം പിടികൂടിയ സംഭവം;അന്ന്വേഷണം തുടങ്ങി.................... നെയ്യാറ്റിൻകര: പുന്നക്കാട് ചാരായം പിടികൂടിയ സംഭവം;നെയ്യാറ്റിൻകര പോലീസ് അന്ന്വേഷണം തുടങ്ങി . ഒന്നര ലിറ്റർ വാറ്റ് ചാരയാവുമായി ബൈക്കിൽ യാത്ര ചെയ്ത രണ്ട് യുവാക്കൾ പിടിയിൽ. പെരുമ്പഴുതൂർ സ്വദേശികളായ അനൂപ്, ശ്രീജിത് എന്നിവരാണ് നെയ്യാറ്റിൻകര പോലീസിന്റെ പിടിയിലായത്. കോവിഡ് നിയന്ത്രണങ്ങളോടനുബന്ധിച്ച് നെയ്യാറ്റിൻകര പോലീസ് ഇന്നലെ നടത്തിയ വാഹന പരിശോധനയ്ക്കിടെ പുന്നാക്കാട് ജംഗ്ഷന് സമീപം വച്ചാണ് സംഘത്തെ പിടികൂടിയത്.നെയ്യാറ്റിൻകര ഡി വൈ എസ് പി ബിനുവിന്റെയും സി ഐ ശ്രീകുമാറിന്റെയും നേതൃത്വത്തിൽ നടന്ന റോഡ് പരിശോധനയിൽ എസ് ഐ ആദർശാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് പോലീസ് പ്രതികളുടെ വീടുകളിലും പരിശോധന നടത്തി. ചാരായ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പരിശോധിച്ചുവരുകയാണ്.ചാരായം ആവശ്യമുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് സമ്പൂർണ്ണ ലോക്ഡൗണിന്റെ ഭാഗമായി ഇന്നലെ നടന്ന വാഹന പരിശോധനയിൽ 120 കേസുകൾ രെജിസ്റ്റർ ചെയ്യുകയും 280 വാഹനങ്ങൾ പിടിച്ചെടുക്കുകയും 308 പേരിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തിട്ടുള്ളതായും നെയ്യാറ്റിൻകര സി ഐ ശ്രീകുമാർ അറിയിച്ചു. photo ;വാറ്റ് ചാരയാവുമായി ബൈക്കിൽഎത്തി കസ്റ്റഡിയിലായ അനൂപും,ശ്രീജിത്തും