• 15 May 2025
  • Home
  • About us
  • News
  • Contact us

അപകടക്കെണിയൊരുക്കുന്ന വണ്ടന്നൂർ റസ്സൽ പുരം റോഡ്

  •  
  •  09/05/2021
  •  


അപകടക്കെണിയൊരുക്കുന്ന വണ്ടന്നൂർ റസ്സൽ പുരം റോഡ് നെയ്യാറ്റിന്കര;അപകടക്കെണിയൊരുക്കി നെയ്യാറ്റിൻകര റസ്സൽപുരം വണ്ടന്നൂർ റോഡ്‌ .നൂറു കണക്കിന് ബൈക്ക്‌ ഉള്പ്പടെ യുള്ള മോട്ടോർ വാഹനങ്ങൾദിവസേനെ അപകടത്തിൽ പ്പെടും വിധത്തിലാണ് ഈ റോഡ് നിലകൊള്ളുന്നത് .നാല് കിലോമീറ്ററോളം പാത നവീകരിക്കാനും റോഡിലെ വെള്ളം ഒഴുകിപ്പോകാൻ ഓടയും നിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .അഞ്ചുകോടി രൂപ മുടക്കി പണിയാൻ സ്വകാര്യ കരാറുകാരനെ ചുമതല പ്പെ ടുത്തിയിരിക്കുന്നു .ഒരു വർഷമായി പണി തുടങ്ങിയെങ്കിലും ഓടനിർമ്മാണം ,കലുങ്കുകളുടെ നിർമ്മാണവും ഇഴഞ്ഞു ഴങ്ങു നീങ്ങുകയാണ് .പലപ്പോഴും ഇരുച ക്ര വാഹനങ്ങൾ അപകടത്തിൽ പ്പെടുന്നത് പതിവാകുന്നുണ്ട് .നിർമാണ സാമിഗ്രികളായ മെറ്റൽ,എംസാൻഡ്‌ നിർമാണം നടക്കുന്ന റോഡിൽഇറക്കിയിട്ടിരിക്കുന്നു .ഓടക്കുള്ള സ്ളാബുകൾ അലക്ഷ്യമായി ഇട്ടിരിക്കുന്നത് അപകടവിളിച്ചുവരുത്തുന്നു .ഏഴുമാസത്തിനിടെ നിരവധി ബൈക്ക് യാത്രികർഅപകടത്തിൽ പെട്ടിട്ടുണ്ട് .കോൺക്രീറ്റു ചെയ്യുവാൻ ഉപയോഗിച്ച പലകയിൽ ആണികൊണ്ട് നിരവധി ഇരുചക്ര വാഹനങ്ങളുടെ ടയർ പഞ്ചറായ സംഭവും ഉണ്ടായി .ഒരാഴ്ച മുൻപ് ലോക്ക് ഡൗണിന്റെ സമയത്തു ബൈക്കിലെത്തിയ വീട്ടമ്മ കൂടിക്കിടന്ന മെറ്റലിൽ ക്കയറി വടക്കു സമീപം മറിഞ്ഞു വീണു .നാട്ടുകാർ എത്തിയാണ് ഇവരെ രക്ഷിച്ചതു് . നിർമ്മാണത്തിലിരിക്കുന്ന കലുങ്കുകൾക്കായി റോഡ് മുറിച്ചിട്ടെങ്കിലും സുരക്ഷക്കായി ഒന്നും ചെയ്തിട്ടില്ല ,ആകെയുള്ളത് ചുവന്ന റിബ്ബൺ മാത്രമാണ് .മതിയായ അപകട സൂചനാ ബോർഡുകൾസ്ഥാപിക്കാത്തതാണ് അപകടങ്ങൾ ക്ക് വഴിയൊരുക്കുന്നത് . കരമന കളിയിക്ക വിള റോഡിൽഗതാഗത കുരുക്കുണ്ടാകുമ്പോൾ ഗതാഗതം നെയ്യാറ്റിന്കര വഴി തിരിച്ചുവിടുന്ന ഏക പാതയാണിത് .എത്രയും വേഗം റോഡിന്റെ നിർമാണം പൂർത്തിയാക്കണമെന്ന് കേരളം കോൺഗ്രസ് ബി നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രെസിഡന്റ് നെയ്യാറ്റിന്കര സുരേഷ് ആവശ്യപ്പെട്ടു

Top News

വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar