ദുരൂഹ സാഹചര്യത്തിൽ മരിച്ച ഗ്രഹനാഥന്റെ മൃതദേഹം സംസ്കരിക്കുവാനുള്ള ശ്രമം പോലീസ് തടഞ്ഞു
- 07/05/2021

ദുരൂഹ സാഹചര്യത്തിൽ മരിച്ച ഗ്രഹനാഥന്റെ മൃതദേഹം സംസ്കരിക്കുവാനുള്ള ശ്രമം പോലീസ് തടഞ്ഞു ................................. നെയ്യാറ്റിൻകര : ദുരൂഹ സാഹചര്യത്തിൽ മരിച്ച ഗ്രഹനാഥന്റെ മൃതദേഹം രഹസ്യമായി സംസ്കരിക്കുവാനുള്ള വീട്ടുകാരുടെ ശ്രമം പോലീസെത്തി തടഞ്ഞു.വീട്ടുപറമ്പിൽ ചിതയൊരുക്കി അഗ്നിയ്ക്കിരയാക്കുവാൻ തുടങ്ങുമ്പോഴായിരുന്നു നെയ്യാറ്റിൻകര പോലീസെത്തി തടഞ്ഞത്.നെയ്യാറ്റിൻകര തൊഴുക്കലിന് സമീപം ചെമ്പരത്തിവിള പ്ലാൻകാലവിള വീട്ടിൽ വിശ്വനാ (64) ണ് ഇന്നലെ മരിച്ചത്.തൂങ്ങി മരണമാണെന്നാണ് നാട്ടുകാരോട് വീട്ടുകാർ പറഞ്ഞത്.തുടർന്ന് നിയമ നടപടികൾക്ക് വിധേയമാക്കാതെ മക്കളുടെ നേതൃത്വത്തിൽ വീട്ടുവളപ്പിൽ കുഴിയെടുക്കുകയും ശവദാഹത്തിനുള്ള സൗകര്യങ്ങൾ എല്ലാം തയാറാക്കുകയും ചെയ്തപ്പോഴാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നെയ്യാറ്റിൻകര സി ഐ പി. ശ്രീകുമാറിന്റെയും എസ് ഐ ആദർശിന്റെയും നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന്റെ ഇരു കൈകളിലും കഴുത്തിലും ചതഞ്ഞ പാടുകൾ കണ്ടെത്തി. തുടർന്ന് മൃതദേഹം നെയ്യാറ്റിൻകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വിശ്വന് ഭാര്യയും രണ്ട ആണ്മക്കളുമാണുള്ളത്. ഒരാൾ വിവാഹിതനായി പ്രത്യേകം താമസമാണ്. മറ്റൊരു മകൻ വിവാഹിതനായി കുടുംബ വീട്ടിൽ തന്നെയാണ് താമസം, ഇയാൾ ആദ്യ ഭാര്യയെ ഉപേഷിച്ച് രണ്ടാമതൊരു വിവാഹം കഴിച്ചിരുന്നുവെന്നും പതിവായി വീട്ടിൽ പ്രശ്നക്കാരനായിരുന്നുവെന്നും ആ മകനുമായുള്ള വഴക്കാണ് വിശ്വന്റെ മരണത്തിനു കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.ഇതിനെ തുടർന്ന് കുടുംബ വീട്ടിൽ താമസക്കാരനായ മകനെ ഇന്നലെ പോലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയും എപ്പോൾ വിളിച്ചാലും ഹാജരാകണം എന്ന റിയിച്ച് വിട്ടയക്കുകയും ചെയ്തു.കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ മൃതദേഹം മറവു ചെയ്യാൻ ശ്രമിച്ചതിന് കേസെടുത്ത പോലീസ് കൊറോണ ടെസ്റ്റും പോസ്റ്റ്മോർട്ടവും നടത്തിയ ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകൂവെന്നും പോസ്റ്മോർട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദുരൂഹതയുയുണ്ടെങ്കിൽ നടപടി കൈക്കൊള്ളുമെന്നും അറിയിച്ചു.