ആനാവൂർ ഡെൽറ്റാ പാറക്കോറിയുടമ - മരണപ്പെട്ട തങ്കപ്പൻ നാടാരിൽ നിന്ന് വാങ്ങിയ വസ്തുവിന്റെ മുഴുവൻ വിലയും നൽകാതെ ചതിക്കുകയായിരുന്നു
- 21/04/2021

ആനാവൂർ ഡെൽറ്റാ പാറക്കോറിയുടമ - മരണപ്പെട്ട തങ്കപ്പൻ നാടാരിൽനിന്ന് വാങ്ങിയ വസ്തുവിന്റെ മുഴുവൻ വിലയും നൽകാതെ ചതിക്കുകയായിരുന്നു .നെയ്യാറ്റിൻകര ;ആനാവൂർ ഡെൽറ്റാ പാറക്കോറിയുടമ മരണപ്പെട്ട ഭാസ്കരൻ നാടാർക്ക് വാങ്ങിയ വസ്തുവിന്റെ മുഴുവൻ വിലയും നൽകാതെ ചതിക്കുകയായിരുന്നു എന്ന് ഭാര്യയും ബന്ധുക്കളും പറയുന്നു .ഒന്നരയേക്കറിന് 60000 രൂപ വച്ച് നൽകാമെന്ന് പറഞ്ഞെങ്കിലും വിൽക്കാൻ സമയത്തു വഞ്ചിക്കുകയായിരുന്നു ,കണക്കുകൾ പറഞ്ഞു തുച്ഛമായ വിലക്ക് എഴുതി വാങ്ങുകയായിരുന്നു .ഒടുവിൽ രെജിസ്ട്രേഷൻ സമയത്തു കൊടുക്കുവാനുള്ള ബാക്കി തുകക്ക് ചെക്ക് കൊടുക്കുകയായിരുന്നു ,ചെക്ക് ബാങ്കിൽ കൊടുത്തെങ്കിലും രൂപ മാറ്റിയെടുക്കാനായില്ല .തുടർന്ന് മിക്കപ്പോഴും ഡെല്റ്റാ കോറി യിൽ കയറിയിറങ്ങിയ ഭാസ്കരൻ നാടാരുടെ മൃത ശരീരമാണ് ഒടുവിൽ ബന്ധുക്കള്ക്ക് ലഭിച്ചത് .മാരായമുട്ടം എസ് എഛ് ഓ അനിൽ ജോർജ് പറയുന്നത് ഡെൽറ്റാ കൊറിക്കു ഭാസ്കരൻ നാടാർ വസ്തു വിൽപ്പന നടത്തിയിട്ടില്ലെന്നുംപ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്നും ,ശരീരത്തിൽ മുറിവുകൾ ഒന്നും തന്നെയില്ലന്നും ഇതൊരു ആത്മ ഹത്യ ആകാനാണ് സാധ്യത എന്നും പോലീസിന്റെ .വിശദീകരണം .മാരായമുട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽവര്ഷങ്ങളായി നിരവധി ദുര്മരങ്ങളുണ്ടായിട്ടുണ്ടങ്കിലും മിക്ക ക്രൈമുകളിലും കുറ്റവാളികൾക്കൊപ്പം നിൽക്കുന്ന രീതിയാണ് പോലീസ് അവലംഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു .കഴിഞ്ഞ ദിവസം മരണപ്പെട്ട ഭാസ്കരൻനാടാരുടെ മൃതദേഹം വച്ച് കൊറിക്കു മുൻപിൽ പ്രതിക്ഷേധിച്ച വരെ വിരട്ടിയോടിച്ചശേഷം മൃത ദ്ദേഹം വീട്ടിലേക്കു മാറ്റുകയും നേതൃത്വം കൊടുത്ത പുന്ന ക്കാട് ജോയിയെ മാരായമുട്ടം പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ജീപ്പിൽ വച്ച് പോലീസ് മർദിച്ചതായി ജോയി മാധ്യമങ്ങളോടെ പറയുകയും ചെയ്തു .കോവിദഃ പ്രോ ർട്ടോകാൾലംഗിച്ചതിനാണ് ജോയ് യെ അറസ്റ്റ് ചെയ്തതെന്ന് മാരായമുട്ടം പോലീസ് പറയുമ്പോഴും ധനവാനായ കോറിയുടമയുടെ ഭാഗത്തു ഒരു അനുകൂല നീക്കങ്ങൾമാരായമുട്ടം പോലീസ് നടത്തുന്നതായി നാട്ടുകാർ പറയുന്നു .