• 15 May 2025
  • Home
  • About us
  • News
  • Contact us

പളുകൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽതിക്കിലും തിരക്കിലും പലരും നിലത്തുവീണു.

  •  rathikumar,news desk TVM
  •  19/04/2021
  •  


പളുകൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽതിക്കിലും തിരക്കിലും പലരും നിലത്തുവീണു. നെയ്യാറ്റിൻകര:കൊവിഡ് വാക്‌സിൻ നെടുക്കാനെത്തിയവരുടെ തിക്കിലും തിരക്കിലും പലരും നിലത്തുവീണു. കൂട്ട തള്ളലിൽ ജനൽ ചില്ലുകൾ തകർന്നു.പ്രഭാത ഭക്ഷണം പോലും കഴിക്കാതെ പുലർച്ചെ എത്തിയ വൃദ്ധരെ യാചകരെപ്പോലെ വരിയിൽ നിറുത്തിയത് മണിക്കൂറുകളോളം. തിരിറിഞ്ഞു നോക്കാൻ ആളില്ല. കന്യാകുമാരി ജില്ലാ അതിർത്തിയിലെ തമിഴ്‌നാട് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പളുകൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്സിനെടുക്കാനെത്തിയവരുടെ അനുഭവം നേരിൽ കണ്ടാൽ ആർക്കും നെഞ്ചുരുകും.ഗുണഭോകതാക്കളിൽ കൂടുതലും രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയവരാണ്.ഇതിൽ ചിലർക്കൊക്കെ ആദ്യത്തെ ഡോസ് എടുത്തിട്ട് 47 ദിവസത്തിലധികമായി. വാക്സിൻ തീർന്നിട്ട് രണ്ടാഴ്ച്ചയോളമായതിനാൽ വാക്സിൻ എത്തിയെന്നറിഞ്ഞതോടെ ഇന്നലെ രാവിലെ 6 മണിമുതൽക്കെ വൻ തിരക്കായിരുന്നു.ടോക്കൺ നൽകുമെന്ന കണക്കുകൂട്ടലിലായിവരുന്നു പലരുന്ന പുലർച്ചെ മുതൽക്കേ വരിയിൽ നിന്നത്. ഒൻപതു മണിക്ക് പ്രവർത്തനമാരംഭിക്കുന്ന ആരോഗ്യകേന്ദ്രായത്തിൽ സ്റ്റാഫുകൾ എത്തിയപ്പോൾ 9.10. നേഴ്സ് വന്നാലേ പ്രവർത്തനം തുടങ്ങുവെന്ന് ഒരു സ്റ്റാഫ് വന്നു മന്ത്രിച്ചു. ഉടൻതന്നെ നേഴ്സ് എത്തിയെങ്കിലും ഒരുക്കങ്ങൾ കഴിഞ്ഞപ്പോൾ 9.30 ആയി. നൂറിലധികം പേർ വരിയിലുള്ളപ്പോൾ 30 പേർക്ക് മാത്രാമേ വാക്സിൻ ഉള്ളുവെന്ന് വീണ്ടും ഒരു സ്റ്റാഫിന്റെ വെളിപ്പെടുത്തൽ എത്തിയതോടെ വരിയിലെ നിയന്ത്രണം വിട്ടു ഇതോടെ ഉന്തും തള്ളുമായി.മുൻ നിരയിലായിയരുന്നവർ പലരും പുറം തള്ളപ്പെട്ടു.ഇതോടെ കൂട്ട ഇടിയായപ്പോഴാണ് ചിലർ നിലം പതിച്ചത്.ഇതെല്ലാമായിട്ടും ഇവരെ നിയന്ത്രിക്കാനോ രണ്ടാം ദോസിന്റെ കാലാവധി കഴിഞ്ഞവർക്ക് മുൻഗണന നൽകാനോ അധികൃതർ തയാറായില്ല.ഒടുവിൽ പലരും നിരാശരായി മടങ്ങി. എന്നാൽ ഈ ആരോഗ്യ കേന്ദ്രത്തിൽ പ്രതിദിനം 50 പേർക്കാണ് കൊവിഡ് വാക്സിൻ നൽകുന്നതെന്നും നഴ്സിന് വേണ്ടപ്പെട്ട 20 പേരുടെ ലിസ്റ്റുമായാണ് നേഴ്സ് എത്താരുള്ളതെന്നും അനുഭവസ്ഥർ പറയുന്നു. തമിഴ് നാടിന്റെ കീഴിലുള്ള ആരോഗ്യ കേന്ദ്രമായതിനാൽ ഇവിടെ പ്രതികരിക്കാൻ അവകാശമില്ലെന്നും പ്രതികരിച്ചാൽ ഉടനെ സ്റ്റാഫുകൾ തന്നെ പോലീസിനെ അറിയിക്കുകയും പോലീസെത്തി സ്റ്റാഫുകൾ ചൂണ്ടി കാട്ടുന്നവരെ കസ്റ്റഡിയിലെടുക്കുകയാണ് പതിവെന്നും നാട്ടുകാർ പറയുന്നു. അതിനാൽ തന്നെ ഇവിടത്തെ ചികിത്സയും മരുന്നുവിതരണവുമെന്നാണ് തോന്നിയ പടിയാണത്രെ. കൊവിഡ് വ്യാപിക്കുന്നതിനെതിരെ അതിർത്തിയിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും വാക്സിനെടുക്കാൻ എത്തുന്ന വൃദ്ധറോഡ് കാണിക്കുന്ന അവഗണന മനുഷ്യത്വ രഹിതമാണെന്നാണ് നേരില്കണ്ടവർ ആരോപിക്കുന്നത്. ചിത്രം പളുകൽ ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ കൊവിഡ് വാക്സിനെത്തിയവരുടെ തിക്കും തിരക്കും.

Top News

വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar