സംസ്ഥാന അതിർത്തികൾ അടച്ചു തമിഴ് നാട്
- 19/04/2021

സംസ്ഥാന അതിർത്തികൾ അടച്ചു തമിഴ് നാട് നെയ്യാറ്റിൻകര: കൊവിഡ് 19 എന്ന മഹാമാരി രണ്ടാം വരവ് .കേരള തമിഴ്നാട് അതിർത്തി ജില്ലകളായ തിരുവനന്തപുരത്തെയും കന്യാകുമാരിയെയും അക്ഷരാർത്ഥത്തിൽ വീണ്ടും വേർപിരിക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ അർദ്ധരാത്രി മുതൽ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡുകൾ തമിഴ്നാട് പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് ഭാഗീകമായി അടച്ചു. എന്നാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.കന്ന്യാകുമാരി ജില്ലയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിന് ഭാഗമായാണ് അതിർത്തികൾ അടയ്ക്കുവാൻ തമിഴ്‌നാട് പോലീസ് നിർബന്ധിതരാകുന്നത്.കഴിഞ്ഞ ദിവസം മാത്രം കന്യകുമാരി ജില്ലയിൽ 147 പേർക്കാണ് കൊവിഡ് ആയത്,ഇതിൽ 103 കേസുകളും അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർക്കാണ്. ദേശീയ പാതയിലൂടെ തമിഴ്‌നാട്ടിലേക്ക് പോകേണ്ടവർക്ക് ഇ പാസ് നിർബന്ധമാക്കിയിട്ടുണ്ട്.എന്നാൽ ഇ പാസ് ലഭിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് ആണെന്ന റിപ്പോർട്ടും കരുതണം.സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് കളിയിക്കാവിളയിലെ അതിർത്തി ചെക്ക്‌പോസ്റ്റിൽ അന്ടിജൻ ടെസ്റ്റ് നടത്തി നെഗറ്റിവ് ആണെന്ന ഉറപ്പുവരുത്തിയതിനു ശേഷമാണ് പ്രവേശന അനുമതി ലഭിക്കുകയുള്ളു.കളിയിക്കാവിള ചെക്ക്‌പോസ്റ്റിനു സമീപത്തെ സ്കൂളിലാണ് ആർ ടി പി സി ടെസ്റ്റുകൾ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. ആട്ടോയിലുമുള്ള ജില്ലാ അതിർത്തിയിലെ അരുമന, കളിയിക്കാവിള, കൊല്ലംകോട്, പളുകൽ എന്നീ നാല് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കളിയിക്കാവിള മാർക്കറ്റ് റോഡ്,പനങ്കാല - കുളപ്പുറം ,കടുവാക്കുഴി, വന്യക്കോട്, മലയടി, രാമവർമ്മൻചിറ, ഉണ്ടൻകോഡ്, അരുമന - പുലിയൂർശാല,പനച്ചമൂട് യമുന തീയേറ്റർ റോഡ്, കച്ചെരി നട , ഭാത്തിമപുരം, പുന്നമൂട്ടുക്കട എന്നീ 12 ഇട റോഡുകളാണ് കന്യകുമാരി ജില്ലാ ഭരണ കൂടത്തിന്റെ നിർദ്ദേശാനുസരണം ബാരിക്കേഡുകൾ ഉപയോഗിച്ച് ഭാഗീകമായി അടച്ചത്.