കിസാൻസഭ സത്യാഗ്രഹ സമരം
- 16/04/2021

കിസാൻസഭ സത്യാഗ്രഹ സമരം നെയ്യാറ്റിൻകര: കേന്ദ്ര സർക്കാരിൻ്റെ കാർഷിക വിരുദ്ധ കരിനിയമങ്ങൾക്കെതിരെയും രാസവള വർദ്ധനവിനെതിരെയും അഖിലേന്ത്യാ കിസാൻസഭ നെയ്യാറ്റിൻകര പോസ്റ്റാഫീസിനു മുമ്പിൽ സത്യാഗ്രഹ സമരം നടത്തി. സമരം അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന പ്രസിഡൻ്റ് അഡ്വ ജെ വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ സംസ്ഥാന കമ്മറ്റിയംഗം എ മോഹൻദാസ് അധ്യക്ഷനായ യോഗത്തിൽ പാർട്ടി നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എ എസ് ആനന്ദ് കുമാർ, കിസാൻ സഭ ജില്ലാ വൈസ് പ്രസിഡൻറ് കെ ബി രാജേന്ദ്രകുമാർ, കിസാൻ സഭ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി രവികുമാർ, പാറശ്ശാല മണ്ഡലം പ്രസിഡൻ്റ് എൻ രാഘവൻനാടാർ, മണ്ഡലം സെക്രട്ടറിയേറ്റംഗം എൽ ശശികുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എസ് ശശിധരൻ, വി എസ് സജീവ്കുമാർ തുടങ്ങിയവർ സംസാരിച്ചു. വി ഐ ഉണ്ണികൃഷ്ണൻ, വട്ടവിള ഷാജി, പാർട്ടി നേതാക്കളായ കെ ശ്രീകണ്ഠൻനായർ, കെ ഭാസ്കരൻ, എസ് എസ് ഷെറിൻ എന്നിവർ പങ്കെടുത്തു. ഫോട്ടോ : നെയ്യാറ്റിൻകര പോസ്റ്റാഫീസിനു മുന്നിലെ സത്യാഗ്രഹ സമരം അഡ്വ ജെ വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്യുന്നു.