പ്രതീക്ഷയുടെ ദിനങ്ങൾ കാത്തു കൂട്ടിയും കിഴിച്ചും മുന്നണികൾ
- rathikumar,news desk TVM
- 08/04/2021

പ്രതീക്ഷയുടെ ദിനങ്ങൾ കാത്തു കൂട്ടിയും കിഴിച്ചും മുന്നണികൾ നെയ്യാറ്റിന്കര ;കഴിഞ്ഞ ദിവസം നിയമ സഭാ എലെക്ഷന്റെ ഭാഗമായി വോട്ട് എടുപ്പ് നടന്നതോടെ നെയ്യാറ്റിൻകരയിൽ മൂന്ന് മുന്നണികളും കൂട്ടിയും കിഴിക്കലും തുടങ്ങി .ഔദ്യോഗികമായും അന ഔദ്യോഗികമായും യോഗങ്ങൾ ചേർന്ന് കണക്കുകൾ എടുത്തു തുടങ്ങി .കഴിഞ്ഞ അഞ്ചു വര്ഷത്തെ വികസന നേട്ടങ്ങളും,കോവിട് കാലത്തും ,വെള്ളപ്പൊക്ക സമയത്തും,ഓ ഖി കാലത്തും നടത്തിയ പ്രവര്ത്തനങ്ങളും ,നെയ്യാറ്റിന്കരയിൽ ആൻസലൻ നടത്തിയ വികസനങ്ങള് അക്കമിട്ടു പറഞ്ഞു ഞങ്ങളുടെ ഇടയിൽ വലിയ മാറ്റമുണ്ടാക്കാൻ സാധിച്ചതായി എൽഡി എഫ് വൃത്തങ്ങൾ പറയുന്നു .കെ .ആൻസലന് 2016 ഇൽനെയ്യാറ്റിൻകരയിലെ വോട്ടറന്മാരെ സമീപിച്ച തിനേക്കാൾ2021 ഇൽ വളരെ എളുപ്പായിരുന്നെന്നും വിജയം ഉറപ്പാണെന്നും സിപിഎം വൃത്തങ്ങൾ. യൂ ഡിഎഫിൽ കോൺഗ്രസിലെ സംഘടനാ വിഷയങ്ങൾ ഉണ്ടായിരുന്നെങ്കിലും 2016 നെ അപേക്ഷിച്ചു 2021ലെ എലെക്ഷൻനേതൃത്വത്തിന്റെ കൂട്ടായ ഏകോപനവും ,കോൺഗ്രസിലെ സംഘടനാ വിഷയങ്ങൾമാറ്റിവച്ചു കെപിസിസി നേതാക്കൾ മുതൽ ബൂത്തു തലത്തിൽ വരെ ചിട്ടയോടെ പ്രവർത്തനങ്ങൾ നടത്താൻകഴിഞ്ഞെന്ന് യൂ ഡിഎഫിൽഏകോപന സമിതി അവകാശപ്പെടുന്നു .സർക്കാരിനെതിരെയും ഇപ്പോഴത്തെ എംഎൽഎ ക്കെതിരെയും ഓരോകാര്യങ്ങൾ നിരത്തി സമ്മിതിദായകരെ നേരിട്ട് കണ്ട് ഓരോന്നും ബോധ്യപ്പെടുത്താൻപറ്റിയിട്ടുണ്ടെന്നും കോൺഗ്രസ് നേതൃത്വം .നെയ്യാറ്റിന്കര ആശുപത്രി പ്രധാന പ്രചാരണ വിഷയമായിരുന്നു .2016 ബിജെപിയുടെ സ്ഥാനാർഥി അവരുടെ വോട്ട് സ്വാരൂപിക്കാൻ കഴിയാത്തത് എൽഡിഎഫിന് ഗുണം ചെയ്തെന്നും ഇക്കുറി അതുണ്ടാകുകയില്ലെന്നും എൽഡിഎഫിന്റെ എംഎൽഎ ക്കു ചെങ്കൽ പഞ്ചായത്തിൽലഭിച്ച വോട്ടുകൾബിജെപിയിലെ രാജശേഖരൻഇക്കുറി കവർന്നെടുക്കുമെന്നും മെയ് രണ്ടിനു ഫലം വരുമ്പോൾ ശെല് വ രാജിന് അനുകൂലമാകുമെന്നും കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നു .രണ്ടു മുന്നണികളും വിജയം അവകാശപ്പെടുമ്പോൾ ബിജെപി കേന്ദ്രഭരണ നേട്ടങ്ങളും എൽഡിഎഫിലെയും ,യൂ ഡിഎഫിലെയും അഴിമതിയും ധൂർത്തും ശബരിമല വിഷയങ്ങളും പൊലീസിലെ അതിക്രമങ്ങളും ചൂണ്ടിക്കാട്ടി വിജയം ഉറപ്പിച്ചിരിക്കുകയാണ് .ബിജെപി സ്ഥാനാർഥി രാജശേഖരന്റെ സാമൂഹ്യപ്രവർത്തനങ്ങളും വിജയത്തിന് ആക്കം കൂട്ടുന്നു വെന്നു എൻഡിഎ കണക്കുകൂട്ടന്നു .അതിയന്നൂരിലും ,ചെങ്കലും വൻമുന്നേറ്റം നടത്തിയതായും ഇവിടെ എൽഡിഎഫും ,യൂഡിഎഫും വളരെ പിന്നിലാകുമെന്നും സൂചന നൽകുന്നു .