നിയമസഭാ ഇലക്ഷന് മുന്നോടിയായി പോലീസിന്റെ റൂട്ട് മാർച്ച്
- suresh amarathu
- 02/03/2021

നിയമസഭാ ഇലക്ഷന് മുന്നോടിയായി പോലീസിന്റെ റൂട്ട് മാർച്ച് നെയ്യാറ്റിൻകര;നെയ്യാറ്റിൻകര പോലീസ് സൗബ്ഡിവിഷനിൽ പാറശാല മുതൽ തിരുവനന്തപുരം വരെ സിഐഎസ്എഫ് ഉം കേരളാ പോലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി .കഴിഞ്ഞദിവസം ഇലക്ഷൻ പ്ര ഖയ് പിച്ച ശേഷം എല്ലാനിയോജക മണ്ഡലങ്ങളിലും റൂട്ട് മാർച്ച് നടത്തുന്നതിനോടൊപ്പമാണ് ദേശീയ പാതയിൽ നെയ്യാറ്റിന്കര,പാറശാല , നേമം മണ്ഡലങ്ങളിൻസംയുക്ത റൂട്ട് മാർച്ച് സംഘടിപ്പിച്ചത് .എലെക്ഷനോടനുബന്ധിച്ചു പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം .നെയ്യാറ്റിന്കര സബ്ഡിവിഷനിൽ ഡി വൈ എസ്പി .ആർ ബിനു ,സിഐഎസ്എഫ് ഇൻസ്‌പെക്ടർമാരായ .രമേശ്കുമാർ,ജയ്‌സിംഗ് ഗാഡാടെ ,ഉദിത് ത്യാഗി,നെയ്യാറ്റിന്കര സിഐ .എ.അജേഷ്‌കുമാർ,എസ്‌ഐ .ബിഎസ് .ആദർശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച് .സിഐഎസ്എഫ് വിവിധ ബറ്റാലിയനുകളിൽ നിന്നുള്ള 48 പേരും കേരള പോലീസിലെ 60 പോലീസ് ഉദ്യോഗസ്ഥരും പേരും പങ്കെടുത്തു . രാവിലെ പത്തരയോടെ പാറശാലയിൽ നിന്നും മാരംഭിച്ചു നെയ്യാറ്റിന്കര ,ബാലരാമപുരം ,നേമം ,കരമന യിലൂടെ കടന്നു പോയി .ഇലക്ഷന് മുന്നോടിയായി പോലീസ് ലാത്തിയും തോക്കും ,മെഷിൻ ഗണ്ണും ഏന്തിയായിരുന്നു റൂട്ട് മാർച്ച . ഫോട്ടോ ;ഇന്നലെ നീയ്യാറ്റിന്കരയിൽ നടന്ന പോലീസിന്റെ സംയുക്ത പോലീസ് മാർച്ചിന്റെ ദൃശ്യം