• 16 May 2025
  • Home
  • About us
  • News
  • Contact us

തുടർ ഭരണംഉണ്ടാകും ബിനോയ് വിശ്വം എം പി.

  •  ssuresh balaramapuram
  •  26/02/2021
  •  


തുടർ ഭരണംഉണ്ടാകും ബിനോയ് വിശ്വം എം പി.  നെയ്യാറ്റിൻകര:  എൽ ഡി എഫ് തുടർ ഭരണം പിടിക്കമെന്ന്          എൽഡിഎഫ് തെക്കൻ മേഖല ജാഥ ക്യാപ്റ്റൻ ബിനോയ് വിശ്വം എം പി.  ജനങ്ങൾ ആഗ്രഹിക്കുന്നത് നാടിന് ഗുണകരമായ സമഗ്ര വികസനമാണ്. അനാവശ്യ വിവാദങ്ങളും സമരങ്ങളോടും ആളുകൾക്ക് വിയോജിപ്പാണ്. എൽഡിഎഫ് അഞ്ച് വർഷം കൊണ്ട് സൃഷ്ടിക്കുന്ന വികസനത്തിനെ തച്ചുടയ്ക്കുന്ന ജോലിയിലാണ് അടുത്ത് അധികാരത്തിൽ വരുന്ന യുഡിഎഫ് ചെയ്തിതിരുന്നത്. ഇപ്രാവശ്യം ആ രീതി മാറുകയാണെന്നും അതിനുള്ള സൂചനകളാണ് സ്വീകരണ യോഗങ്ങളിലെ ജനങ്ങളുടെ ആവേശത്തിൽ നിന്നും മനസിലാകുന്നതെന്നും ജാഥാ ക്യാപ്റ്റൻ പറഞ്ഞു.      ' തെക്കൻ മേഖല ജാഥയ്ക്ക് നെയ്യാറ്റിൻകരയിൽ ഉജ്ജ്വല വരവേൽപ്പ് നൽകി. ജാഥാ ക്യാപ്റ്റന് പുറമേ അംഗങ്ങളായ എം വി ഗോവിന്ദൻ, അഡ്വ.പി വസന്തം, തോമസ് ചാഴിക്കാടൻ എംപി, സാബു ജോർജ്ജ്,വർക്കല ബി രവികുമാർ, മാത്യൂസ് കോലഞ്ചേരി,വിസുരേന്ദ്രൻപിള്ള, എം വി മാണി, അബ്ദുൾ വഹാബ്, ഡോ. ഷാജി കടമല, ജോർജ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.             നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സ് അങ്കണത്തിൽ സംഘടിപ്പിച്ച നെയ്യാറ്റിൻകര മണ്ഡലത്തിൻ്റെ സ്വീകരണ യോഗത്തിൽ സി പി ഐ എം നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി പി രാജേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. സിപിഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എ എസ് ആനന്ദ്കമാർ സ്വാഗതം ആശംസിച്ച യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ജി ആർ അനിൽ, കെ ആൻസലൻ എംഎൽഎ, നഗരസഭ ചെയർമാൻ പി കെ രാജ് മോഹൻ, പുത്തൻകട വിജയൻ, എൻ അയ്യപ്പൻ നായർ, ജി എൻ ശ്രീകുമാരൻ, ടി. ശ്രീകുമാർ, എസ് രാഘവൻനായർ, നെയ്യാറ്റിൽകര രവി, 'കൊടങ്ങാവിള വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. 

Top News

വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar