നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പണി പൂർത്തീകരിച്ച 599 ലക്ഷം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം
- 16/02/2021

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പണി പൂർത്തീകരിച്ച 599 ലക്ഷം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം............... നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പണി പൂർത്തീകരിച്ച 599 ലക്ഷം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ഓൺലൈനിലൂടെ നിർവഹിച്ചു.1.35 കോടിയുടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പേവാർഡ്,1.5 കോടി ട്രൊമോ കെയർ, 70 ലക്ഷം രൂപ കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് പേവാർഡ്, 50 ലക്ഷം രൂപയുടെ സോളാർ പവർ പ്ലാന്റ്, 50 ലക്ഷം രൂപയുടെ മെഡിസിൻ സ്റ്റോറേജ് സെന്റർ,38 ലക്ഷം രൂപയുടെ എച്ച്.ടി സബ് സ്റ്റേഷൻ, 26 ലക്ഷം രൂപയുടെ ജനറേറ്റർ, ഹീ ആൻഡ് ഷീ ടോയ്‌ലറ്റ് സമുച്ചയം, ഐ.സി.യു,നവീകരിച്ച ഓപ്പറേഷൻ തീയേറ്റർ,ഹോസ്പിറ്റൽ ക്യാന്റീൻ വിവിധ ഇലക്ട്രിക് പ്രവർത്തികൾ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങ് കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. caption നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ഓൺലൈനിലൂടെ നിർവഹിക്കുന്നു